കെടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ മല്‍സരിക്കില്ല; പ്രചാരണ ബോര്‍ഡില്‍ തൊട്ടടുത്ത്!!
മലപ്പുറം: ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ ഹസീനമാര്‍ മല്‍സരിക്കുന്ന ഒരു വാര്‍ഡുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുക്കുമ്പോള്‍ ഏറെ രസകരമാണ് ഇവിടെയുള്ള വിശേഷങ്ങള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കരുണിയന്‍ ഹസീനയുടെ പ്രചാരണ ബോര്‍ഡില്‍ ഇടംപിടിച്ചവരില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലുമുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെടി ജലീല്‍ എന്നിവര്‍ക്ക് പുറമെയാണ് ഫിറോസ് കുന്നംപറമ്പില്‍, സുശാന്ത് നിലമ്പൂര്‍, നാസര്‍ മാനു തുടങ്ങി സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇടംപിടിച്ചിരിക്കുന്നത്.

ആശ്രയമറ്റവര്‍ക്ക് പ്രതീക്ഷയായ് എന്ന എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബോര്‍ഡിലാണ് കെടി ജലീലും ഫിറോസ് കുന്നംപറമ്പിലുമെല്ലാം ഇടംപിടിച്ചിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി കെടി ജലീലിനെതിരെ ഫിറോസ് കുന്നം പറമ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകുമെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായിരുന്നു. ഫിറോസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ആ വിഷയം അവിടെ അവസാനിച്ചെങ്കിലും ഇപ്പോള്‍ ഇരുവരും ഒരു സ്ഥാനാര്‍ഥിയുടെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത് കൗതുകമായിരിക്കുകയാണ്.
ഒതുക്കുങ്ങലിലെ മൂന്നാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ കരുണിയന്‍ ഹസീനയുടെ പരസ്യബോര്‍ഡിലാണ് ഇവരുടെയെല്ലാം ഫോട്ടോകളുള്ളത്. ഇവിടെ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേരും കരുണിയന്‍ ഹസീന എന്നാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയും ഹസീന തന്നെ. വോട്ടര്‍മാര്‍രുടെ അശ്രദ്ധയില്‍ വീഴുന്ന വോട്ടുകള്‍ കൈവശപ്പെടുത്താന്‍ ജില്ലയില്‍ ഒട്ടറെ വാര്‍ഡുകളില്‍ ഇത്തരം സമാനതകളുള്ള സ്ഥാനാര്‍ഥികളുണ്ട്.












Click it and Unblock the Notifications