ഫിറോസ് കുന്നംപറമ്പലിന് ഡോക്ടറേറ്റ്? ഹോണററി ഡോക്ടറേറ്റ് ലഭിച്ചെന്ന് ഫിറോസ്
പാലക്കാട്: തനിക്ക് ഹോണററി ഡോക്ടറേറ്റ് ലഭിച്ചെന്ന് സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നം പറമ്പിൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് വിവരം അറിയിച്ചത്.ഇത് വരെ ചെയ്ത സാമൂഹ്യ സേവനം വിലയിരുത്തി റീജൻസി ഇൻറർനാഷണൽ തിയോളജിക്കൽ കോളേജിൻറെ നേതൃത്വത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
ഫിറോസിനെ അഭിനന്ദിച്ച് നിരവധിപേരാണ് പോസ്റ്റിന് കീഴിൽ കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ചിലർ സംശയുവുമായും എത്തിയിട്ടുണ്ട്. ഡോക്ടറേറ്റ് സംബന്ധിച്ച് വ്യക്തത വേണമെന്നാണ് ഇവർ പറയുന്നത്. വ്യാജ ഡോക്ടറേറ്റാണോ എന്നും ചിലർ സംശയിക്കുന്നു.
ഫിറോസിൻറെ പോസ്റ്റിൻറെ പൂർണരൂപം

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നും രാജീവ് ഗാന്ധി പുരസ്ക്കാരം,ഇന്ത്യയുടെ മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാം പുരസ്ക്കാരം, മനോരമ ന്യൂസ് ചാനലിന്റെ സോഷ്യൽ സ്റ്റാൻ പുരസ്ക്കാരം,അങ്ങിനെ ഒട്ടനവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇന്ത്യയിലും പ്രവാസ ലോകത്തുനിന്നും ഈ ചുരുങ്ങിയ കാലം കൊണ്ട് എന്നിലേക്കെത്തിയത് നിങ്ങളോരോരുത്തരുടെയും സപ്പോർട്ടും പ്രാർത്ഥനയും സഹായവും കൊണ്ട് മാത്രമാണ്.

Regency International Theological College ന്റെ നേതൃത്വത്തിൽ honorary doctorate കൂടി ലഭിച്ചിരിക്കുകയാണ് ഈ സന്തോഷം
നിങ്ങളുമൊത്ത് പങ്കു വെക്കുകയാണ് കാരണം ഇത് എനിക്കുള്ളതല്ല നമുക്കുള്ളതാണ്- അദ്ദേഹം പോസ്റ്റിൽ പറയുന്നു.
Dr kt ജലീലിൽനിന്ന് വെറും അബ്ദുൽ ജലീലിലേക്ക് എത്തിയ കാലത്ത് വെറും ഫിറോസ്. Dr ഫിറോസ് കുന്നംപറമ്പിൽ എന്ന പേരിലേക്ക് എത്തുമ്പോൾ ഇവിടെ സന്തോഷിക്കുന്നത് ഒരുപാട് പാവപെട്ട സാധാരണക്കാരാണ്, താങ്കളെ ക്രൂശിക്കപ്പെട്ടവർക്ക് വീണ്ടും ചൊറിയാനുള്ള അവസരം. ഇതിന് മുമ്പ്തന്നെ നിങ്ങൾക്ക് മനസ്സുകൊണ്ട് എത്രയോ ഡോക്ടറേറ്റ് ഞങ്ങൾ നല്കികഴിഞ്ഞു ഫിറോസ് ഭായി..,നന്മയുടെ അംഗീകാരങ്ങൾ അത് തേടി വരിക തന്നെ ചെയ്യും എത്ര വിമർശനങ്ങൾ എത്ര അപവാദങ്ങൾ എത്ര വെക്തിഹത്ത്യകൾ അതിനൊക്കെ ഉള്ള ഉത്തരം ഈ ബഹുമതിയിൽ ണ്ട് DR ഫിറോസ് മുന്നോട്ട് പോകുക തുടങ്ങിയവയാണ് അഭിനന്ദന കമന്റുകൾ. അതേസമയം വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിൻറെ ഡോക്ടറേറ്റിുമായി ബന്ധപ്പെട്ടാണ് വിമർശനം ഉന്നയിക്കുന്നത്.

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്നാരോപിച്ച് ലോകായുക്തയില്‍ പരാതി ലഭിച്ചിരുന്നു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനും ഹാജരാക്കിയത് തെറ്റായ വിദ്യാഭ്യാസ യോഗ്യതയാണെന്നും അതിനാല്‍ അവർക്ക് വനിത കമ്മീഷന്‍ അംഗമായി തുടരാനാകില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാൽ ഷാഹിദ കമാലിനെതിരായ ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതികള്‍ പരിഗണിക്കാനുള്ള സംവിധാനം ഇല്ലെന്ന് പറഞ്ഞാണ് ലോകായുക്ത ഹർജി തള്ളിയത്. ഡോക്ടറേറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പരാതിക്കാരിക്ക് ക്രൈം ബ്രാഞ്ചിനേയോ വിജിലന്‍സിനേയോ സമീപിക്കാമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications