മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ത്യയിലെ ആദ്യത്തെ ചന്ദ്രമാസ ഡയറിയുമായി മലപ്പുറം സ്വദേശി കൂരിമണ്ണില്‍ കുഞ്ഞിമുഹമ്മദ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യയിലെ ആദ്യത്തെ ചന്ദ്ര മാസ ഡയറി പുറത്തിറക്കുന്ന തിരക്കിലാണ് മലപ്പുറം സ്വദേശിയും റിട്ടയേര്‍ഡ് ഉറുദു അധ്യാപകനായ കുരിമണ്ണില്‍ കുഞ്ഞിമുഹമ്മദ്. അറബി മാസ കലണ്ടര്‍ പ്രകാരം ശാസ്ത്രീയ നേട്ടങ്ങളുടെ സഹായത്തോടെയാണ് ഡയറി തയ്യാറാക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ അനുസരിച്ച് ചന്ദ്രന്റെ സഞ്ചാരത്തെ മുന്‍കൂട്ടി മനസിലാക്കിയാണ് നാള്‍വഴികള്‍ രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ നോട്ടിക്കല്‍ അല്‍ മനാക്കിലെ തിയ്യതികളേയാണ് ചന്ദ്രന്റെ സഞ്ചാരത്തോടൊപ്പം യോജിപ്പിച്ചിട്ടുള്ളത്.

നീണ്ട കാലത്തെ ഗവേഷണ നീരിക്ഷണങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിമുഹമ്മദ് ഡയറി താളുകളുടെ ക്രമീകരണം തുടങ്ങിയത്. ഹിജ്‌റ 1419 മുതല്‍ എല്ലാ വര്‍ഷവും പോക്കറ്റ് ഡയറിയും കലണ്ടറും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. മക്കയിലും മദീനയിലും പെരുന്നാള്‍, നോമ്പുകള്‍ അനുഷ്ടിക്കുന്ന ദിവസത്തെ ലോക മുസ്ലിങ്ങള്‍ ഏകീകൃത കലണ്ടറായി പരിഗണിക്കണമെന്നാണ് മാസ്റ്ററുടെ അഭിപ്രായം. ദിന പ്രതി, മാസപ്ലാനര്‍, സക്കാത്ത് നാള്‍വഴി കണക്കുകളുടെ ചാര്‍ട്ട്, ഇംഗ്ലിഷ്, മലയാള മാസങ്ങള്‍ അടങ്ങിയതാണ് സമ്പൂര്‍ണ ഹിജ്‌റ ഡയറി.

news

ഉറുദു, അറബി ഭാഷാ പ്രചരണ രംഗത്ത് നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജലക്ക് ബുക്ക്‌സാണ് ഡയറി പ്രസിദ്ധീകരിക്കുന്നത്. ഉറുദു സാഹിത്യ രചയിതാവായ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ 'കുമുക്കുമ' എന്ന തൂലിക നാമത്തിലാണ് വായനക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത് ,ഡയറിയെ കുറിച്ചുള്ള കൂട് തല്‍ വിവരങ്ങള്‍ അറിയുന്നതിനും ഡയറി ആവശ്യമുള്ളവരും - 9447537388,8848487195, 04933283953. എന്ന നമ്പറില്‍ വിളിക്കുക.

Malappuram
English summary
First lunar diary in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X