മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തില്‍നിന്നും ഹജ്ജ് ആദ്യ സംഘം യാത്രയായി: ആദ്യസംഘത്തില്‍ 300പേര്‍!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ യാത്ര സംഘം കരിപ്പൂരില്‍ നിന്ന് യാത്രയായി. ഞായറാഴ്ച്ച ഉച്ചക്ക് 2.25 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5749 നമ്പര്‍ വിമാനത്തില്‍ 300 തീര്‍ത്ഥാടകരാണ് യാത്രയായത്. ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു.

ഇന്തോനേഷ്യയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു, തീവ്രത 7.1 രേഖപ്പെടുത്തി!!ഇന്തോനേഷ്യയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു, തീവ്രത 7.1 രേഖപ്പെടുത്തി!!

എം. എല്‍.എ മാരായ ടി വി ഇബ്‌റാഹീം, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ കലക്ടറും സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാഫര്‍ മലിക്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, മെമ്പര്‍മാരായ അബ്ദുറഹ്മാന്‍ എന്ന ഇണ്ണി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എല്‍ സുലൈഖ, മുഹമ്മദ് ഖാസിം കോയ പൊന്നാനി, മുസ്‌ലിയാര്‍ സജീര്‍, എം എസ് അനസ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ അബ്ദു റഹ്മാന്‍, സൗദി എയര്‍ലൈന്‍സ് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യാത്രയയപ്പ് സംഗമം

യാത്രയയപ്പ് സംഗമം


ഇന്നലെ രാവിലെ ഹജ്ജ് ഹൗസില്‍ നടന്ന ആദ്യ സംഘത്തിനുളള യാത്രയയപ്പ് സംഗമത്തില്‍ ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ പൊലീസ് സുപ്രണ്ട് യു. അബ്ദുല്‍ കരീം ഹാജിമാരോട് സംസാരിച്ചു. ഹജ്ജ് സെല്‍ ഓഫീസര്‍ എസ്. നജീബ് യാത്രാ സംബന്ധമായ നിര്‍ദ്ദേശം നല്‍കി. യാത്രയയപ്പ് സംഗമത്തിനു ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസ്സിലാണ് തീര്‍ത്ഥാടകരെ വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു, സൗദി എയര്‍ലൈന്‍സ് അധികൃതര്‍, സി.ഐ.എസ്.എഫ് തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍ ഹാജിമാരെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

 300 തീർത്ഥാടകർ

300 തീർത്ഥാടകർ

ആദ്യ വിമാനത്തില്‍ 133 പുരുഷന്മാരും 167 സ്ത്രീകളുമടക്കം 300 തീര്‍ത്ഥാടകരാണുള്ളത്. ഉച്ചക്ക് മൂന്ന് മണിക്ക് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തില്‍ 140 പുരുഷന്മാരും 160 സ്ത്രീകളും യാത്രയായി. തിങ്കളാഴ്ച യാത്രയാവുന്ന തീര്‍ത്ഥാടകര്‍ ഇന്നലെ രാവിലയോടെ ക്യാമ്പില്‍ എത്തി. വിമാന സമയത്തിനനുസരിച്ച് ഓരോ സംഘം ഹാജിമാരേയും ഇന്ന് വിമാനത്താവളത്തില്‍ എത്തിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി മദീനയിലേക്കാണ് ഇത്തവണ സര്‍വീസ്. ഞായറാഴ്ച്ച

 900 പേർ അടുത്ത സംഘത്തിൽ

900 പേർ അടുത്ത സംഘത്തിൽ

പുറപ്പെട്ട രണ്ട് സംഘങ്ങളിലുമായി കോഴിക്കോട് ജില്ലകളില്‍ നിന്നു ള്ളവരാണ് കൂടുതല്‍. 305 പേരുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 139 പേരും മലപ്പുറം ജില്ലയില്‍ നിന്ന് 121പേരുമുണ്ട്. 64പേര്‍ കാസര്‍ക്കോട് ജില്ലയില്‍ നിന്നും,പാലക്കാട് നിന്ന് 5 പേരും ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്ന് നാലു വീതവും, ഇടുക്കിയില്‍ നിന്ന് രണ്ടും കോട്ടയം ജില്ലയില്‍ നിന്നും രണ്ട് പേരും സംഘത്തിലുണ്ട്. എന്‍.പി സൈതലവി, മുജീബ് റഹ്മാന്‍ പൂഞ്ചീരി എന്നിവരാണ് ആദ്യസംഘത്തിലെ വള ണ്ടിയര്‍മാര്‍. രണ്ടാമത്തെ സംഘത്തി ല്‍ ടി.അബ്ദുല്‍ജലീലും, അബൂബക്കര്‍.വി.മക്കാറും വളണ്ടിയര്‍മാരായി പുറപ്പെട്ടു. ആദ്യസംഘത്തില്‍ 85 സ്ത്രീകളും, രണ്ടാമത്തെ വിമാനത്തില്‍ 41 പേരും മെഹറമില്ലാത്ത യാത്രക്കാ രാണ്. തിങ്കളാഴ്ച്ച മൂന്ന് വിമാനങ്ങളിലായി 900 പേര്‍ പുറപ്പെടും. രാവിലെ 8.40, ഉച്ചക്ക് ഒരു മണി, ഉച്ചകഴിഞ്ഞ് 3 മണി എന്നിങ്ങനെയാണ് പുറപ്പെടുക.

Malappuram
English summary
First team of Hajj pilgrims will starts on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X