മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് മത്സ്യബന്ധനത്തിനിടെ നെഞ്ച് വേദന വന്ന് മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മത്സ്യബന്ധനത്തിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു. താനൂര്‍ എളരാം കടപ്പുറം കോട്ടില്‍ ഇമ്പിച്ചിബാവയുടെ മകന്‍ മുഹമ്മദ് ബാവ (48)യാണ് മരിച്ചത്. 36 പേരടങ്ങുന്ന താജ് മഹല്‍ വള്ളം ഞായറാഴ്ച വൈകിട്ട് പടിഞ്ഞാറേക്കര അഴിമുഖത്ത് മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുഹമ്മദ് ബാവക്ക് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.

ലോക്സഭ സമ്മേളനത്തിന് ഇന്ന് തുടക്കം: ജൂലൈ 5 ബജറ്റ്, നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്ലോക്സഭ സമ്മേളനത്തിന് ഇന്ന് തുടക്കം: ജൂലൈ 5 ബജറ്റ്, നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്

വള്ളം കരക്കടുപ്പിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ സുലൈഖ. മക്കള്‍ : സുഹാന, സുഹൈല്‍, സര്‍ജില. മരുമകന്‍: നവാസ്.കബറടക്കം തിങ്കളാഴ്ച ഉച്ചക്ക് വടക്കേ ജുമാഅത്ത് പള്ളിയില്‍ നടക്കും.

bava-1560

അതേ സമയം കിണറ്റില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യ വയസ്‌കന്‍ മരിച്ചു. കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ സ്വദേശി പരേതനായ തയ്യില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് കുട്ടി (49)യാണ് മരിച്ചത്. പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ കുഴിച്ച കിണറില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് വീണ് പരിക്ക് പറ്റിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരിക്കെ ഞായറാഴ്ച പുലര്‍ച്ചേയാണ് മരണപ്പെട്ടത്. മാതാവ്: ആയമ്മ.ഭാര്യമാര്‍: ഷരീഫ, പരേതയായ ജമീല. മക്കള്‍: റിയാസ്, ഫസീല, ഫസീന, ഫദ്‌ന , ഫഹര്‍ഷ. മരുമകന്‍: മുഹമ്മദ് റാഫി കുണ്ടൂര്‍. സഹോദരങ്ങള്‍ :അസീസ്, പാത്തുമ്മു , ഖദീജ, മൈമൂന, നഫീസ ,നൂര്‍ ജഹാന്‍, പരേതനായ ഹൈദ്രാസ്.

Malappuram
English summary
Fisherman dies of heart attack during fishing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X