കണ്ണില്ലാത്ത ക്രൂരത..!! ഗർഭിണിയായ കാട്ടുപോത്തിനെ വെടിവച്ചിട്ട് ഭ്രൂണവും വെട്ടിമുറിച്ചു, അറസ്റ്റ്
പൂക്കോട്ടുാപാടം: പൂക്കോട്ടുപാടം വനമേഖലയില്‍ പൂര്‍ണഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പാട്ടക്കരിമ്പ് പുഞ്ച് സ്വദേശികളാണ് വനപാലകരുടെ പിടിയിലായ്ത്. ഗര്‍ഭണിയായ കാട്ടുപോത്തിന്റെ ഭ്രൂണത്തോടും പ്രതികള്‍ ക്രൂരത കാട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

Recommended Video
പുഞ്ച സ്വദേശികളായ പുല്ലാര അബു (47), പാറോത്തൊടിക മുഹമ്മദ് ബുസ്താന്‍ (30), തലക്കോട്ടുപുറം മുഹമ്മദ് അന്‍സിഫ് (23), ചെമ്മല ആഷിഖ് (27), പിലാക്കല്‍ സുഹൈല്‍ (28) എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പുല്ലാര അബവിന്റെ വീട്ടില്‍ നിന്നാണ് മാംസം പിടികൂടിയത്. 25ഓളം കിലോ ഇറച്ചി പിടിച്ചെടുത്തിരുന്നു. വെടിവച്ചിട്ട പോത്തില്‍ നിന്ന് 200 കിലോയോളം ഇറച്ചി ലഭിച്ചിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കാളികാവ് റെയ്ഞ്ചിന് കീഴിലെ ചിക്കിക്കുഴി ഫോറസ്റ്റ് പരിധിയില്‍പ്പെട്ട സ്ഥലത്താണ് വേട്ട നടന്നത്.
വേട്ടയ്ക്ക് ശേഷം രണ്ട് തലയോട്ടികള്‍ മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ കാട്ടിന്റെ പലഭാഗങ്ങളിലായി തള്ളി. പ്രതികളുമായി നടത്തിയ തിരച്ചിലില്‍ ഇവ കണ്ടെടുത്തു. തുടര്‍ന്ന് വെറ്റിനറി സര്‍ജന്‍ ഡോ കെഎന്‍ നൗഷാദലി ജഡം പരിശോധന നടത്തി. സ്വന്തം തോക്ക് ഉപയോഗിച്ചാണ് അബു കാട്ടുപോത്തിനെ വെടിവച്ചിട്ടത്. പോത്തിന്റെ വയര്‍ കീറിയപ്പോഴാണ് സംഘം പൂര്‍ണ വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടത്. അതിനെയും സംഘം വെട്ടിമുറിച്ച് മാംസം പങ്കുവച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications