Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച അഞ്ചു പേര്‍ ഇവരാണ്; ദില്ലി, മുംബൈ, ദുബായ് യാത്രക്കാര്‍

മലപ്പുറം: ആശ്വാസ വേളകള്‍ക്ക് അല്‍പ്പായുസ്. ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച ജില്ലയില്‍ ആര്‍ക്കും കൊറോണ രോഗം സ്ഥിരീകിരിച്ചിരുന്നില്ല. സമ്പര്‍ക്കം വഴി രോഗം പടരുന്നില്ല എന്നത് ആശ്വാസകരമാണ്. മുംബൈയില്‍ നിന്ന് മെയ് 21 ന് സ്വകാര്യ വാഹനത്തില്‍ വീട്ടില്‍ എത്തിയവരായ പരപ്പനങ്ങാടി സ്വദേശി 33 കാരന്‍, ഇദ്ദേഹത്തിന്റെ മാതാവ് 60 കാരി, മെയ് 14 ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് വീട്ടിലെത്തിയ മുന്നിയൂര്‍ ആലുങ്ങല്‍ വെളിമുക്ക് സ്വദേശി 50 കാരന്‍, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ യാത്ര തിരിച്ച് മെയ് 20 ന് വീട്ടിലെത്തിയ മേലാറ്റൂര്‍ ചെമ്മാണിയോട് സ്വദേശി 24 കാരന്‍, മെയ് 20 ന് ദുബായില്‍ നിന്ന് വീട്ടിലെത്തിയ പൊന്നാനി പുളിക്കല്‍കടവ് സ്വദേശി 25 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ. ഇവര്‍ അഞ്ചുപേരും മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

C

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആയി. 49 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയും മറ്റൊരാള്‍ പാലക്കാട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളായി 47 പേരാണ് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ ഒരു രോഗബാധിതന്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ഇന്ന് സംസ്ഥാനത്ത് 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+