ഞാന്‍ കൊല്ലം ജില്ലയില്‍; ജീവിക്കാന്‍ അനുവദിക്കണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ വ്യാജമെന്ന് ജെയ്‌സല്‍
മലപ്പുറം: താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ കാറിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണം വ്യാജമാണെന്ന് പ്രളയ രക്ഷാപ്രവര്‍ത്തനത്തിലൂടെ പ്രശസ്തനായ ജെയ്‌സല്‍. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്തിരിക്കെയാണ് ജെയ്‌സല്‍ വീഡിയോയുമായി രംഗത്തെത്തിയത്. വളരെ മോശം പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഇല്ലാത്ത കഥകള്‍ മെനയരുതെന്നും ജെയ്‌സല്‍ പറയുന്നു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു, ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നെല്ലാമാണ് ആരോപണങ്ങള്‍.

തെളിവുണ്ടെങ്കില്‍ പുറത്തുവിടണം. 5000 രൂപ ഗൂഗിള്‍ പേ വഴി എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു എന്നാണ് പറയുന്നത്. ഇത് ആര്‍ക്ക് വേണമെങ്കിലും അയക്കാമല്ലോ എന്നും ജെയ്‌സല്‍ വീഡിയോയില്‍ പറയുന്നു. ഞാനിപ്പോള്‍ കൊല്ലം ജില്ലയിലാണ്. വാഹനം കേടായത് കാരണം ഇവിടെ കുടുങ്ങി. ഷോറൂമില്‍ കൊടുത്തിട്ടുണ്ട്. 15 ദിവസം കഴിയും. അതുവരെ കൊല്ലത്ത് ജോലിക്ക് പോകുകയാണ്. വാഹനം ഷോറൂമില്‍ നിന്ന് ഇറക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയാണ്. ഇതിനിടെയാണ് വ്യാജ ആരോപണങ്ങള്‍ തനിക്കെതിരെ ഉയര്‍ത്തുന്നത്. മക്കളെ പോറ്റാന്‍ വേണ്ടി തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് തിരിച്ചതാണ്. ഇപ്പോള്‍ കൊല്ലത്ത് കുടുങ്ങി. നാട്ടുകാരും പരിചയമുള്ളവരുമെല്ലാം വിളിച്ചു ചോദിക്കുന്നു. എന്താണ് സംഭവമെന്ന്. പരിശുദ്ധമായ റമദാന്‍ മാസത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ വളരെ ദുഃഖമുണ്ടെന്നും ജെയ്‌സല്‍ വീഡിയോയില്‍ പറയുന്നു.
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
ദിവസങ്ങള്‍ക്ക് മുമ്പാണ് ജെയ്‌സലിനെതിരെ യുവാവും യുവതിയും താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തങ്ങളുടെ ഫോട്ടോ എടുത്തുവെന്നും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ഒടുവില്‍ 5000 രൂപ ഗൂഗിള്‍പേ വഴി കൈമാറി രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതിക്കാര്‍ പറയുന്നത്. താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. തൂവല്‍തീരം ബീച്ചിലെത്തുന്നവരില്‍ നിന്ന് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില് പ്രതിയായതിനെ തുടര്‍ന്ന് ജെയ്‌സലിനെ മലപ്പുറം ട്രോമ കെയറില്‍ നിന്ന് പുറത്താക്കിയിരുന്നു.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications