മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊണ്ടോട്ടിയില്‍ ഭക്ഷ്യവിഷബാധ

  • By Meera Balan
Google Oneindia Malayalam News

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് വിഷബാധയേറ്റത്. സായാഹ്ന ഹോട്ടലില്‍ വിളമ്പിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഹോട്ടല്‍ ആരോഗ്യ വകുപ്പ് പൂട്ടിച്ചു.

വൈകിട്ട് മാത്രം പ്രവര്‍ത്തിയ്ക്കുന്ന ഹോട്ടലില്‍ നിന്നാണ് വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേകമായി ഭക്ഷണം എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കും ഇത്തരത്തില്‍ ഭക്ഷണം എത്തിച്ചു. എന്നാല്‍ ഭക്ഷണം കഴിച്ച് അല്‍പ്പ സമയത്തിനകം തന്നെ ജീവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 സ്ത്രീകളും നാല് പുരുഷന്‍മാരും ആണ് ചികിത്സ തേടിയത്.

Malappuram

ഭക്ഷണം കഴിച്ച് ഇരുപത് മിനിട്ടിനകം തന്നെ ആളുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേ ഹോട്ടലില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് ഭക്ഷണം കഴിച്ച ചിലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.ഹോട്ടല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിയ്ക്കുകയും ഭക്ഷണവിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ബുധനാഴ്ച ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തും.

Malappuram
English summary
Food Poison at Kondotty: 18 hospitalized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X