മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

37കാരിയെ പീഡിപ്പിച്ചകേസ്: മലപ്പുറത്ത് ഫോറസ്റ്റ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഫോറസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കേണ്ട രേഖ ശരിയാക്കിത്തരാമെന്ന വാഗ്ധാനം നൽകി 37കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ഫോറസ്റ്റ് ഓഫീസറുടെ മുന്‍കൂര്‍ജാമ്യം കോടതി തള്ളി. യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഫോറസ്റ്റ് ഓഫീസറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. നിലമ്പൂര്‍ എരുമമുണ്ട ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ (45)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.

ദുബായില്‍ മലയാളി ബാലന്‍ സ്കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ചു: അറിയാതെ ഡ്രൈവർ വാഹനം പൂട്ടിപ്പോയെന്ന്!ദുബായില്‍ മലയാളി ബാലന്‍ സ്കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ചു: അറിയാതെ ഡ്രൈവർ വാഹനം പൂട്ടിപ്പോയെന്ന്!

ഫോറസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കേണ്ട രേഖ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 37കാരിയെ നിലമ്പൂര്‍ ഒസികെ പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2018 ഡിസംബറിലാണ് സംഭവം. തുടര്‍ന്ന് ഇതേ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി 2019 ജനുവരിയില്‍ പാലക്കാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനടുത്തുള്ള ഹോട്ടലിലും 2019 മാര്‍ച്ച് 18ന് കോഴിക്കോട് ഹോട്ടലിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായും പരാതിയുണ്ട്.

rape-25-1498405241

അതേ സമയം മറ്റൊരു കേസില്‍ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രേമം നടിച്ച് കെണിയില്‍ വീഴ്ത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 23വയസ്സുകാരനായ യുവാവും, മാതാവും അറസ്റ്റില്‍, കൊണ്ടോട്ടിയിലെ 17കാരിയെ പീഡിപ്പിച്ചതിന് പുറമെ മാനന്തവാടിയിലെ പെണ്‍കട്ടിയേയും ഇതെ രീതിയില്‍ പീഡിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവിനെയും ഇതിന് ഒത്താശ ചെയ്ത് നല്‍കുന്ന മാതാവിനെയുമാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജൂലൈ 15 വരെ റിമാന്റ് ചെയ്തത്.

കോഴിക്കോട് മൈക്കാവ് വേനപ്പാറ ഓമശ്ശേരി മൂലക്കടവത്ത് കല്ലറക്കപ്പറമ്പ് ഷിബിന്‍ (23), മാതാവ് ആനന്ദം (46) എന്നിവരെയാണ് ജഡ്ജി എ വി നാരായണന്‍ റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്. 2017 ജൂണ്‍ 12നാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ 17 കാരിയെ പ്രതകള്‍ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളില്‍ വെച്ചായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2017 ജൂണ്‍ 23ന് പരപ്പനങ്ങാടിയില്‍ വെച്ച് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു ഇരുവരും. സമാനമായ രീതിയില്‍ മാനന്തവാടിയില്‍ നിന്നും കാണാതായ മറ്റൊരു പെണ്‍കുട്ടിയെ വള്ളുവമ്പ്രത്ത് വെച്ച് ഇക്കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

Malappuram
English summary
Forest officers bail applicaton denies in molestation charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X