മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം നിലമ്പൂരില്‍ കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ വനം വകുപ്പ് നടപടി തുടങ്ങി

Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരില്‍ ഇറങ്ങിയ കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ വനംവകുപ്പ് ശ്രമം തുടങ്ങി. 41 അംഗ സംഘമാണ് ഇതിനായി വനമൈത്രിയില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ച് തുടങ്ങി. എന്നാല്‍ ആദ്യ ദിവസം ആനയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അകമ്പാടം എളഞ്ചീരി മുതല്‍ എടക്കോട് സ്‌റ്റേഷന്‍ വരെയുള്ള 22 കിലോമീറ്റര്‍ ദൂരം അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ തുടരാനാണ് തീരുമാനമെന്ന് ഡിഎംഒ അറിയിച്ചു.

1

ജനവാസ മേഖലയ്ക്ക് അടുത്ത് ചാലിയാര്‍, കുറുവ പുഴ എന്നിവയ്ക്കടുത്ത് തീരത്ത് അകമ്പാടം, എടക്കോട് സ്‌റ്റേഷന്‍ പരിധിയില്‍ വനമാണ് ആനകളുടെ താവളം. എട്ട് ആനകള്‍ ഉണ്ടെന്നാണ് വനപാലകരുടെ നിഗമനം. അവയെ കണ്ടെത്തി ഉള്‍ക്കാട്ടിലേക്ക് തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരമാണ് തിരച്ചില്‍ നടത്തിയത്. എടവണ്ണ റേഞ്ചിലെ എടക്കോട്, അകപ്പാടം വനം സ്റ്റേഷനിലെ ജീവനക്കാര്‍ നിലമ്പൂര്‍ റേഞ്ചിലെ ജീവനക്കാര്‍ അടക്കം തിരിച്ചിലിനായി രംഗത്തുണ്ട്.

തോക്കുകള്‍, പടക്കം, ഡ്രോണ്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദ്രുതപ്രതികരണ സേന, റിസര്‍വ് ഫോഴ്‌സ്, ഇആര്‍എഫ് എന്നിവയിലെ 40 അംഗങ്ങള്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പിഎല്‍ രാഗേഷിന്റെ നേതൃത്വത്തിലാണ് എളഞ്ചീരി വനത്തില്‍ പ്രവേശിച്ചത്. ഇവ സംഘങ്ങളായി വിവിധ മേഖലകളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. കനോലി, എടക്കോട്, മൊടവണ്ണ, രാമല്ലൂര്‍ ആനന്ദല്‍, തുടിപ്പൊയില്‍ തുടങ്ങിയ ഭാഗങ്ങളും പുഴയോരങ്ങളും പരിശോധിച്ചു.

Recommended Video

cmsvideo
മലപ്പുറം നിലമ്പൂരിൽ കാട്ടാനകളെ ഉൾകാടുകളിലേക്ക് തിരിച്ചയക്കാൻ വനം വകുപ്പ് നടപടിതുടങ്ങി

ചാലിക്കാര്‍ തീരത്ത് ഒരാഴ്ച്ച പഴക്കമുള്ള ആനപ്പിണ്ടം കണ്ടെത്തിയിട്ടുണ്ട്. ഡ്രോണ്‍ പറത്തി പരിശോധിച്ചെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇവയെ കണ്ടെത്തിയാല്‍ തുരത്തി ഉള്‍ക്കാടുകളിലേക്ക് അയക്കും.തോക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളും വനംവകുപ്പിന്റെ കൈവശമുണ്ട്. നിലമ്പൂര്‍ ടൗണില്‍ വരെ രാത്രി കാലങ്ങളില്‍ കാട്ടാനകള്‍ എത്തുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് ഇവയെ തുരത്താന്‍ തീരുമാനിച്ചത്. നേരത്തെ നിരവധി പേര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Malappuram
English summary
forest rangers starts searching to found wild elephants in nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X