Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബര്‍ ആക്രമണത്തിനെതിരെ മുന്‍ ഹരിത നേതാവിന്റെ പരാതി; പ്രതിയെത്തിയത് എംഎസ്എഫ് ജില്ലാ നേതാവിനൊപ്പം

മലപ്പുറം: എം എസ് എഫ് ഹരിത മുന്‍ നേതാവ് ആഷിഖ ഖാനത്തിനെതിരെ സൈബര്‍ ആക്രമണത്തില്‍ പ്രതിയുടെ കൂടെ പൊലീസ് സ്റ്റേഷനിലെത്തിയത് എം എസ് എഫ് ജില്ലാ ഭാരവാഹി. സര്‍ സയ്യിദ് കോളജ് യൂണിറ്റ് എം എസ് എഫ് മുന്‍ വൈസ് പ്രസിഡന്റാണ് ആഷിഖ ഖാനം. സൈബര്‍ ആക്രമണത്തിനെതിരെ ആഷിഖ ഖാനം പൊലിസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആറ് മാസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുപയോഗിച്ച് തന്നെ പിന്തുടരുകയാണെന്ന് ആരോപിച്ച് മലപ്പുറം പൂക്കാട്ടിരി സ്വദേശിനിയായ ആഷിഖ മലപ്പുറം സൈബര്‍ പൊലീസിലാണ് കഴിഞ്ഞ ഡിസംബര്‍ 27ന് പരാതി നല്‍കിയത്.

പരാതി അന്വേഷിച്ച പൊലീസ് മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസാണ് ആഷിഖക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. വ്യാജ ഐ ഡിയുണ്ടാക്കിയായിരുന്നു ആഷിഖ ഖാനത്തിനെതിരെ അനീസ് സൈബര്‍ ആക്രമണം നടത്തിയത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ കണ്ടത്താനായത്. എം എസ് എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി അനീസ് പൊലീസ് സ്റ്റേഷനിലേക്കെത്തിയതെന്നും സംഭവത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും ആഷിഖ പറഞ്ഞു.

1

അനീസ് യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ കുടുംബം മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ആഷിഖ കൂട്ടിച്ചേര്‍ത്തു. അനീസുമായി തനിക്ക് മുന്‍പരിചയമില്ല. അദ്ദേഹത്തിന് വ്യക്തിപരമായി എന്നെ പിന്തുടരേണ്ട ആവശ്യമില്ല. അദ്ദേഹം ആരുടെയെങ്കിലും ബിനാമിയാണോ, അതോ അദ്ദേഹത്തിന് പിന്നില്‍ ഏതെങ്കിലും റാക്കറ്റ് ഉണ്ടോ എന്നും താന്‍ സംശയിക്കുന്നുവെന്നും ആഷിഖ ഖാനം പറഞ്ഞു.

2

അതേസമയം സൈബര്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് എം എസ് എഫ് നേതാക്കളുടെ വാദം. ആരോപണവിധേയനൊപ്പം പൊലിസ് സ്റ്റേഷനില്‍ ചില നേതാക്കള്‍ പോയത് നാട്ടുകാരനായതിനാലാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും നേതൃത്വം വിശദീകരിച്ചു. ഹരിതയിലെ വനിതാ നേതാക്കള്‍ക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെയാണ് ഹരിത-എം എസ് എഫ് പോര് ആരംഭിച്ചത്. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായത്.

3

സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ പി കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതോട് മുസ്ലീം ലീഗ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തോട് വഴങ്ങാതിരുന്നതോടെ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. എം എസ് എഫ് നേതാക്കളുടെ ലൈംഗികാധിക്ഷേപം പുറത്തുപറഞ്ഞതിന് പിന്നാലെ ഹരിത നേതാക്കള്‍ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

4

എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയ്‌ക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഹരിത നേതാക്കളെ പിന്തുണച്ച മറ്റ് നേതാക്കളേയും ലീഗ് പുറത്താക്കിയിരുന്നു. എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സംസ്ഥാന ജോയന്റ് സെക്രട്ടറി കെ എം ഫവാസ്, പ്രവര്‍ത്തക സമിതി അംഗം കെ വി ഹുദൈഫ് എന്നിവരെ മുസ്ലിം ലീഗിന്റേയും പോഷക സംഘടനകളുടേയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
    പെൺകുട്ടികൾ പാന്റിട്ടപ്പോൾ കുരുപൊട്ടിയത് മുസ്ലിം സംഘടനകൾക്ക്..ഹോ എന്തൊരു ദുരന്തം
    5

    ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു ലീഗിന്റെ നടപടി. അതേസമയം ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍ ചേര്‍ന്ന് പുതിയ എന്‍ ജി ഒ രൂപീകരിച്ചിട്ടുണ്ട്. ഷീറോ(സോഷ്യല്‍ ഹെല്‍ത്ത് എംപവര്‍മെന്റ് റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍) എന്ന എന്‍ ജി ഒയ്ക്കാണ് മുന്‍ ഹരിത നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്. ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ഷീറോ സംഘടനയുടെ ചെയര്‍പേഴ്‌സണ്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+