മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിസിഥിതി സമിതി അംഗമായ അന്‍വറിനെ ആ സ്ഥാനത്തുനിന്നും മാറ്റാന്‍ ആവശ്യപ്പെട്ട് സുധീരന്‍; സ്പീക്കർക്ക് കത്തു നൽകി, രിസിഥിതിക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്‍വര്‍ ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നത് വിചിത്രമെന്ന് മുൻ കെപിസിസി പ്രസിഡന്റ്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എയും നിയമസഭാ പരിസ്ഥിതി സമിതി അംഗവുമായ പിവി അന്‍വറിന് നിയമസഭാ പരിസ്ഥിതി സമിതിയില്‍ നില്‍ക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്നിരിക്കെ ആസ്ഥാനത്ത് അന്‍വര്‍ തുടരുന്നത് ഏറെ വിചിത്രമാണെന്നും മൂന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പിവി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്തു നല്‍കി.

<strong>ബംഗാളില്‍ പിടിമുറുക്കി ആര്‍എസ്എസ്, ഉത്തര്‍പ്രദേശിന് പിന്നാലെ, ദീദിക്ക് തലവേദന</strong>ബംഗാളില്‍ പിടിമുറുക്കി ആര്‍എസ്എസ്, ഉത്തര്‍പ്രദേശിന് പിന്നാലെ, ദീദിക്ക് തലവേദന

കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയില്‍ അതീവപരിസ്ഥിതി ലോല പ്രദേശത്ത് മലയിടിച്ച് ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് പിവി അന്‍വര്‍ കെട്ടിയ തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് സുധീരന്റെ കത്ത്. നേരത്തെ കക്കാടംപൊയിലില്‍ മലയിടിച്ച് വാട്ടര്‍തീം പാര്‍ക്ക് പണിതതും നിയമം ലംഘിച്ച് തടയണകെട്ടിയതും ചൂണ്ടികാട്ടി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കാന്‍ സുധീരന്‍ കത്തു നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അന്‍വറിനെ സമിതിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.

Sudheeran


2015 സെപ്തംബര്‍ ഏഴിന് അന്നത്തെ മലപ്പുറം കളക്ടര്‍ തടയണപൊളിക്കാന്‍ ഉത്തരവിട്ടപ്പോഴാണ് തടയണ കെട്ടിയ സ്ഥലം അന്‍വര്‍ ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റിയതെന്നും സുധീരന്‍ ആരോപിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ അന്‍വര്‍ ഭീഷണിപ്പെടുത്തിയതായും മാധ്യമവാര്‍ത്തകളുണ്ട്. പരിസ്ഥിതി നിയമങ്ങള്‍ ഉള്‍പ്പെടെ നിരവധി നിയമങ്ങള്‍ നഗ്നമായി ലംഘിക്കുന്ന അന്‍വര്‍ നിയമസഭക്ക് അപമാനമാണെന്നും കുറ്റപ്പെടുത്തി.

അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കാത്തത് നിയമസഭക്ക് തന്നെ തീരാകളങ്കമാണെന്നും മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന സുധീരന്‍ കത്തില്‍ വ്യക്തമാക്കി. പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്.

ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരുകയായിരുന്നു. ഇതോടെയാണ് തടയണപൊളിച്ച് വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. നിമസഭാ സമ്മേളനം നടക്കുന്ന ദിവസമാണ് പി.വി അന്‍വര്‍ എം.എല്‍.എ സഭയില്‍ പങ്കെടുക്കാതെ തടയണപൊളിക്കുന്നത് വീക്ഷിക്കാന്‍ അതീവരഹസ്യമായി ഉച്ചക്ക് ചീങ്കണ്ണിപ്പാലിയിലെത്തിയത്.

നിലമ്പൂര്‍ എം.എല്‍.എയും, പൊന്നാനി ലോകസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് പൊളിക്കാനുള്ള നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നത്.

രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി തടയണയിലെ വെള്ളം അടിയന്തിരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്താനും ഇക്കഴിഞ്ഞ എപ്രില്‍ 10ന് ഉത്തരവിട്ടത്. ഈ ഉത്തരവും പാലിക്കപ്പെടാതായതോടെയാണ് ഹൈക്കോടതി 30തിനകം തന്നെ തടയണപൊളിച്ച് വെള്ളം തുറന്നുവിടണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഇതും പാലിക്കപ്പെട്ടില്ല.

മണ്‍സൂണ്‍ മഴക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് സര്‍ക്കാര്‍ വിദഗ്ദസമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്‌ഠേന നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Malappuram
English summary
Former KPCC president Sudheeran against PV Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X