'കുട്ടികളുടെ ജീവിതം വെച്ചാണ് കളി.. പറ്റില്ലെങ്കില്‍ രാജിവെക്കൂ'; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കട്ജു
മലപ്പുറം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തവര്‍ രാജി വെച്ചു വീട്ടില്‍ പോയിരിക്കണം എന്നാണ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞത്. സ്പീക്കര്‍ എ എന്‍ ഷംസീര്‍, പി ഉബൈദുള്ള എം എല്‍ എ എന്നിവര്‍ അടക്കം വേദിയിലിരിക്കെയായിരുന്നു മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിമര്‍ശനം.
മലപ്പുറം മണ്ഡലത്തില്‍ എസ് എസ് എല്‍ സിയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന 'വിജയത്തിളക്കം' എന്ന പരിപാടിയില്‍ പങ്കെടുക്കവയെയായിരുന്നു മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം. കുട്ടികളുടെ ജീവിതം വെച്ച് കളിച്ചിട്ടാണ് നിങ്ങള്‍ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നത് എന്ന് മാര്‍ക്കണ്ഡേയ കട്ജു വിമര്‍ശിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചരണത്തിനിറങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.

വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരമൊരുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ എന്താണു ചെയ്യുന്നത് എന്നും കട്ജു ചോദിച്ചു. മലബാറില്‍ പല വിദ്യാര്‍ഥികള്‍ക്കും മൂന്നാം ഘട്ട അലോട്മെന്റ് വന്നിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിച്ചിട്ടില്ല. ഇതിന്റെ പേരില്‍ പ്രതിപക്ഷ സംഘടനകളെല്ലാം പ്രതിഷേധത്തിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ രൂക്ഷ വിമര്‍ശനം. മൂന്നാം അലോട്ട്മെന്റിന് ശേഷം 50000 ത്തോളം സീറ്റുകളാണ് മെറിറ്റില്‍ ആകെ ബാക്കിയുള്ളത് എന്നാണ് വിവരം.
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിച്ചിരുന്നു. എന്നാല്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മാത്രം അരലക്ഷത്തിലേറെ കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കാതിരിക്കുന്നത്. മലപ്പുറത്ത് അപേക്ഷിച്ച 81022 വിദ്യാര്‍ത്ഥികളില്‍ 34,183 പേര്‍ക്കേ ഇതുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ളൂ. 46839 പേര്‍ക്ക് പ്രവേശനം ലഭിച്ചിട്ടില്ല. മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും താല്പര്യമുള്ള സ്കൂളുകളില്‍ പ്രവേശനം ലഭിച്ചിട്ടില്ല.
ഇനി 13438 സംവരണ സീറ്റുകളിലാണ് അലോട്മെന്റ് ബാക്കിയുള്ളത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അണ് എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളും ചേര്‍ത്താല്‍ പോലും 12816 വിദ്യാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ടി വരും എന്നാണ് വിവരം. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള് കക്ഷികള്‍ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications