മുന്നാക്ക സംവരണത്തിനെതിരെ മുസ്ലിം ലീഗ്; സമരം തുടങ്ങും, 28ന് കൊച്ചിയില്‍ വിപുലമായ യോഗം
മലപ്പുറം: മുന്നാക്ക സമുദായത്തിന് 10 ശതമാനം സംവരണം നല്‍കിയ ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായി രംഗത്ത്. ഇന്ന് മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത യോഗം സമരം തുടങ്ങാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 28ന് കൊച്ചിയില്‍ സംവരണ സമുദായങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരും. ഭാവി സമര പരിപാടികള്‍ അന്ന് തീരുമാനിക്കും.

സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി സംവരണം നടപ്പാക്കുകയാണ്. ഇത് പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കക്കാരാക്കാനേ ഉപകരിക്കൂ. സംവരണ സമുദായങ്ങള്‍ പിന്നാക്ക അവസ്ഥയില്‍ തന്നെയാണ്. ഇവര്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനം പുനഃപ്പരിശോധിക്കണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു.
മുന്നാക്ക സംവരണം ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തിടുക്കപ്പെട്ട് നടപ്പാക്കുന്നതെന്ന് സംവരണ സമുദായങ്ങള്‍ ചോദിക്കുന്നു. ഇടതുപക്ഷം ചെയ്ത വലിയ തെറ്റായി ഇത് മാറുമെന്നാണ് സാമൂഹിക നിരീക്ഷകര്‍ സിആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടത്. മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കില്ലെന്നാണ് ആരോപണം. പിന്നെ എങ്ങനെ ഈ വിഭാഗത്തിന് 10 ശതമാനം സംവരണം നടപ്പാക്കുമെന്നും ഇവര്‍ ചോദിക്കുന്നു.
വിഷയം ചര്‍ച്ച ചെയ്യാനാണ് ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുന്‍കൈയ്യെടുത്ത് മലപ്പുറം റോസ് ലോഞ്ചില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത്. ഇരുവി ഭാഗം സുന്നികള്‍, ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, ദക്ഷിണ കേരള തുടങ്ങിയ വിവിധ മുസ്ലിം സംഘടനകള്‍ യോഗത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications