മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി ജലീലിനെതിരെയുള്ള പ്രതിഷേധ രീതി മാറുന്നു, തിരൂരില്‍ കല്ലേറ്, നാല് പോലീസുകാര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ജലീലിന് നേരെ തിരൂരില്‍ ഇന്ന് കല്ലേറും ചീമുട്ടയേറും. നേരത്തെ കരിങ്കൊടിയും ചീമുട്ടയെറിഞ്ഞും പ്രതിഷേധിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഇന്നാണ് പ്രതിഷേധ രീതി മാറ്റി കല്ലേറും തുടങ്ങിയത്. മലയാള സര്‍വ്വകലാശാല ചരിത്ര കോണ്‍ഫറന്‍സ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ ടി ജലീലിന് നേരെയാണ് യൂത്ത് ലീഗ് എം എസ് എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കല്ലേറ് നടന്നത്. കല്ലേറില്‍ നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു.

<strong><br>ജനം ടിവിയ്ക്ക് ക്രിസ്ത്യാനി, സംഘികള്‍ക്ക് സിപിഎം, കമ്മികള്‍ക്ക് ആര്‍എസ്എസ്... ആരാണീ തൃപ്തി ദേശായി?</strong>
ജനം ടിവിയ്ക്ക് ക്രിസ്ത്യാനി, സംഘികള്‍ക്ക് സിപിഎം, കമ്മികള്‍ക്ക് ആര്‍എസ്എസ്... ആരാണീ തൃപ്തി ദേശായി?


ഇന്ന് രാവിലെ 11.30 ഓടെയാണ് അക്രമമുണ്ടായത്. മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനത്തിനായി സര്‍വ്വകലാശാലയിലേക്ക് പോകുന്നതിനിടെ കവാടത്തില്‍ വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനിടെ ഹാളിലുളളില്‍ നിന്നും നാലു പേര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ഗേറ്റില്‍ അക്രമികള്‍ തടഞ്ഞു. പറവണ്ണ, കൂട്ടായി അടക്കം തീരദേശമേഖലയില്‍ നിന്നുള്ള 50 ഓളം വരുന്ന സംഘമാണ് തടഞ്ഞത്.

ktjaleelprotest-1

പോലീസ് ഇവരെ വിരട്ടിയോടിക്കുന്നതിനിടെ അക്രമികള്‍ കല്ലറിയുകയായിരുന്നു. കല്ലേറ്റില്‍ റിസര്‍വ്വ് പോലീസ് സേനാംഗങ്ങളായ സുഹൈല്‍, ശരത്, നിഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റു. തിരൂര്‍ പോലീസ് കേസെടുത്തു. ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മലയാളം സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. എം.ജി.എസ് നാരായണന്‍ ആമുഖഭാഷണവും ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി റിട്ട.പ്രൊഫസര്‍ പ്രൊഫ. ഡോ.ഹര്‍ബന്‍സ് മുഖിയ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി വൈജ്ഞാനിക, അനുസ്മരണ പ്രഭാഷണങ്ങളും സിമ്പോസിയങ്ങളും നടക്കും. 17 ന് 'വിശ്വാസം, മതം, ഭരണഘടന' എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പ്രൊഫ. രാം പുണിയാനി , പ്രൊഫ. കെ.എന്‍. ഗണേഷ്, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ സംസാരിക്കും. നാളെ മുതല്‍ നാലു വേദികളിലായി ആയിരത്തോളം ഗവേഷകരുടെയും ചരിത്രാന്വേഷകരുടെയും പ്രാചീന, മധ്യകാല, ആധുനിക കേരളചരിത്രത്തിലും, അനുബന്ധ മേഖലകളിലുമുള്ള പ്രബന്ധങ്ങളുടെ അവതരണങ്ങള്‍ നടക്കുന്നതാണ്.

ഇതോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ കേരള കലാമണ്ഡലത്തിന്റെ 'ശതമോഹനം' മോഹിനിയാട്ടം നൃത്താവിഷ്‌കാരവും സിറാജ് അമല്‍ലിന്റെ നേത്യത്വത്തിലുള്ള ഗസല്‍ സന്ധ്യയും, ഗോത്രകല പടയണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പടയണിയും ഉണ്ടായിരിക്കുന്നതാണ്. 18ന് ജ്ഞാനപീഠജേതാവും മലയാളത്തിന്റെ കഥാകാരനുമായ എം.ടി. വാസുദേവന്‍ നായരെ ആദരിക്കലും അദ്ദേഹത്തിന്റെ ജീവിതവും രചനയും ആസ്പദമാക്കി സര്‍വകലാശാല നിര്‍മിച്ച ഡോക്യൂമെന്ററിയുടെ പ്രകാശനവും പ്രദര്‍ശനവും നടക്കുന്നതാണ്. എം. ഷിനാസിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനം പ്രഭാത് പട്‌നായിക് ഉദ്ഘാടനം ചെയ്യും.

Malappuram
English summary
four cops injured in protest against minister Kt jalel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X