മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് രാത്രി അറസ്റ്റ് ചെയ്ത് വിട്ടവര്‍ ചില്ലറക്കാരല്ല; വേട്ടസംഘം, ആയുധങ്ങള്‍ കണ്ടെത്തി

  • By Desk
Google Oneindia Malayalam News

നിലമ്പൂര്‍: മലപ്പുറം മമ്പാട് ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ധ രാത്രി പിടിയിലായ സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മീന്‍ പിടിക്കാന്‍ വന്നവരാണ് എന്നാണ് ആദ്യം ഇവര്‍ പറഞ്ഞതെങ്കിലും വിശദമായ അന്വേഷണത്തില്‍ ഇവര്‍ എത്തിയത് വേട്ടയ്ക്കാണെന്ന് തെളിഞ്ഞു. ആദ്യം അറസ്്റ്റ് ചെയ്ത് വിട്ടയച്ച നാലംഗ സംഘത്തെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയായിരുന്നു.

28

ജില്ലയുടെ മലയോര മേഖലയില്‍ പലയിടത്തും ബ്ലാക്ക്മാന്റെ ശല്യമുണ്ട്. ചില വീട്ടമ്മമാര്‍ വരെ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനിടെയാണ് മമ്പാട് ചാലിയാറിന്റെ ഓടായിക്കല്‍ റെഗുലേറ്റര്‍ കംബ്രിജിന് സമീപം കഴിഞ്ഞാഴ്ച നാല് യുവാക്കളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. വള്ളുവങ്ങാട് ഷിബിലി, കീഴാറ്റൂര്‍ ശിവപ്രസാദ്, ചെട്ടിയാന്‍ തൊടിക ഷരീജ് നിസാം, നൗഫല്‍ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ബ്ലാക്ക്മാനെ പിടിക്കാന്‍ സംഘടിച്ചുനിന്ന ആളുകള്‍ക്ക് മുമ്പില്‍ ഇവര്‍ പെട്ടു. തുടര്‍ന്ന് പോലീസെത്തി ഇവരെ വിശദമായ ചോദ്യം ചെയ്തു.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..

മീന്‍ പിടിക്കാനെത്തിയവരാണ് എന്നായിരുന്നു മറുപടി. തുടര്‍ന്ന് പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം സംഘത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പിന്നീട് പോലീസ് വിശദമായ അന്വേഷണം തുടര്‍ന്നു. അപ്പോഴാണ് ജാമ്യത്തില്‍ വിട്ടവര്‍ മീന്‍ പിടിക്കാന്‍ വന്നവരല്ലെന്നും എടക്കോട് വനത്തില്‍ വേട്ടയ്ക്ക് വന്നവരാണെന്നും സൂചന ലഭിച്ചത്. തുടര്‍ന്ന് പ്രതികളെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോള്‍ എല്ലാം ചുരുളഴിഞ്ഞു. മഞ്ചേരി റോഡിലെ താമരശേരിയില്‍ കാട്ടില്‍ ഒളിപ്പിച്ച തോക്കും മറ്റു ആയുധങ്ങളും കണ്ടെത്തുകയും ചെയ്തു. നാല് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെ

മലയോര മേഖലയില്‍ ബ്ലാക്ക്മാന്‍ ശല്യം രൂക്ഷമായിരുന്നു. പിടികൂടാന്‍ സാധിക്കാത്തത് പോലീസിന് തലവേദനയുമായി. ഈ സാഹചര്യത്തിലാണ് നാല് പേരെ നാട്ടുകാര്‍ തടഞ്ഞുവച്ചത്. ജാമ്യത്തില്‍ വിട്ടെങ്കിലും വീണ്ടും വിശദമായ അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചതും ബ്ലാക്ക്മാന്‍ വിഷയത്തില്‍ തുമ്പുണ്ടാകുമോ എന്ന തോന്നലാണ്. പക്ഷേ പിന്നീട് വെളിപ്പെട്ടത് വേട്ടയെ കുറിച്ചാണ്. തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്തതും റിമാന്റ് ചെയ്തതും.

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കുംസൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

Malappuram
English summary
Four People arrested in Nilambur; Gun recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X