മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ ബാധിച്ചത് ഗള്‍ഫില്‍ നിന്ന് വന്നവര്‍ക്ക്; 41കാരിയുള്‍പ്പെടെ... യാത്രാ വിവരങ്ങള്‍...

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരന്‍, അബുദബിയില്‍ നിന്നെത്തിയവരായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരന്‍, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി 34 കാരന്‍, ഏലംകുളം പാലക്കുളം സ്വദേശി 41 വയസുള്ള വനിത എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി അറിയിച്ചു. ഇവരില്‍ മൂന്ന് പേര്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിറമരുതൂര്‍ ജനതാബസാര്‍ സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.

F

നേരത്തെ ആരോഗ്യ പ്രശ്നങ്ങളുള്ള നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു. മെയ് ഒമ്പതിന് ഖത്തറില്‍ നിന്നുള്ള ഐ.എക്സ് - 476 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മെയ് 10ന് പുലര്‍ച്ചെ രണ്ട് മണിക്ക് കരിപ്പൂര്‍ വിമാനത്താവശത്തിലെത്തി. പരിശോധനകള്‍ക്കു ശേഷം കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ഹോസറ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച ശേഷം ആരേഗ്യ പരിശോധനകള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കായി മെയ് 16 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ഇന്ന് (മെയ് 20) കോവിഡ് 19 സ്ഥിരീകരിച്ചു.

മറ്റ് മൂന്ന് പേരും അബുദബിയില്‍ നിന്ന് മെയ് 10 ന് പുലര്‍ച്ചെ രണ്ട് മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐഎക്സ്- 348 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ്. ഇവരില്‍ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശിയെ വിമാനത്താവളത്തില്‍വച്ചുതന്നെ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...

ഭര്യക്കും അമ്മക്കും മകള്‍ക്കുമൊപ്പമാണ് പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി തിരിച്ചെത്തിയത്. വിമാനത്താവളത്തിലെ പരിശോധനകള്‍ക്കു ശേഷം ഇവര്‍ സ്വന്തം വീട്ടിലേയ്ക്കു മടങ്ങി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ മെയ് 18 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏലംകുളം പാലത്തോള്‍ സ്വദേശിന് വിമാനത്താവളത്തില്‍ നിന്ന് മലപ്പുറത്തെ ശിക്ഷക് സദനിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

പ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടിപ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടി

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 51 ആയി. 29 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു. മഞ്ചേരിയില്‍ ചികിത്സയിലുള്ള ഒരാള്‍ ആലപ്പുഴ സ്വദേശിനിയാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

Malappuram
English summary
Four Person came from UAE and Qatar confirmed Corona in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X