മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയുടെ വിജയാഹ്ലാദ പ്രകടത്തിനിടെയുണ്ടായ അക്രമം, താനൂരില്‍ ആര്‍എസ്എസ്-എസ്ഡിപിഐ പ്രവര്‍ത്തകരായ നാലുപേര്‍ അറസ്റ്റില്‍!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അക്രമത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ മാങ്ങാകണ്ടിയില്‍ സുരേശന്‍ (42) പരിയാപുരം കുന്നുംപുറം സ്വദേശി പ്രേംകിഷോര്‍ (35), എസ്ഡിപിഐ പ്രവര്‍ത്തകരായ നടുവില്‍ നാലകത്ത് മൂസ(60) എടോളിപ്പറമ്പില്‍ മുനീര്‍ (29) എന്നിവരാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

<strong>പ്ലസ് വൺ പ്രവേശനം; അട്ടിമറിച്ച് സർക്കാർ, മലപ്പുറത്ത് അരലക്ഷത്തോളം വിദ്യാർഥികൾ പുറത്ത്</strong>പ്ലസ് വൺ പ്രവേശനം; അട്ടിമറിച്ച് സർക്കാർ, മലപ്പുറത്ത് അരലക്ഷത്തോളം വിദ്യാർഥികൾ പുറത്ത്

വ്യാഴാഴ്ച വൈകീട്ട് 6ന് ശേഷമാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ അക്രമ സ്ഥലം സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സന്ദര്‍ശനം. കെഎപി കമാന്‍ണ്ടന്റ് ദേബേഷ് കുമാര്‍ ബെഹ്‌റ, തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍ തുടങ്ങിയവരും താനൂരില്‍ സന്ദര്‍ശനം നടത്തി.

SDPI-RSS workers

അതേ സമയം താനൂരിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ സംഘടനകളുടെ യുടെ ശ്രമം അവസാനിപ്പിക്കണമെന്നും, അക്രമം അഴിച്ചുവിട്ട് ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സിപിഐ എം താനൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ആറോടെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരും, നഗരത്തിലെ എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ആക്രമണം നടത്തുകയായിരുന്നു.

പ്രകടനത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകോപനം സൃഷ്ടിക്കുകയും, തുടര്‍ന്ന് വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകന്‍ തിരിച്ചും പ്രകോപനം സൃഷ്ടിച്ചതോടെയാണ് വ്യാപക അക്രമം നടന്നതെന്നാണ് പൊലീസ് പറയുന്നത്. താനൂരിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മുസ്ലിം മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമം നടക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ ആര്‍എസ്എസും എസ്ഡിപിഐയും പരസ്പരം കൊമ്പുകോര്‍ത്ത് ജനജീവിതം ദുസ്സഹമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മതം നോക്കി ആക്രമിക്കുന്ന ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആക്രമണങ്ങളെ ദ്യോദിപ്പിക്കും വിധമാണ് കഴിഞ്ഞദിവസം താനൂര്‍ നഗരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. അതേ സമയം ആയുധവുമായാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിച്ചെത്തിയത്. സമാധാനന്തരീക്ഷം തകര്‍ത്ത് അശാന്തി പടര്‍ത്താനുള്ള ശ്രമങ്ങളാണ് ഇരു വര്‍ഗീയസംഘടനകളും കൈക്കൊള്ളുന്നത്.

എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കട ആക്രമിച്ചതോടൊപ്പം മുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ നടത്തിയിരുന്ന പച്ചക്കറി കടയും ആക്രമിച്ചിട്ടുണ്ട്. മുമ്പ് ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ താനൂരിലെ കെ ആര്‍ ബേക്കറി തകര്‍ത്തിരുന്നു. തീര്‍ത്തും സമാധാനാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന താനൂരില്‍ വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടുകയാണ് ആര്‍എസ്എസും എസ്ഡിപിഐയും.

ജനജീവിതത്തിന് വിഘാതമായി നില്‍ക്കുന്ന അക്രമകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നും, ഇരു വര്‍ഗീയ പാര്‍ട്ടികളെയും പൊതു സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സിപിഐ എം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.

Malappuram
English summary
Four RSS-SDPI workers were arrested in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X