മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണ് 4 വയസ്സുകാരന്‍ മരിച്ചു, ഗര്‍ഭിണിയായ മാതാവിന് ഗുരുതര പരുക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മതിലിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് കുഞ്ഞ് മരിച്ചു. മാതാവിന് പരുക്കേറ്റു. മറ്റത്തൂര്‍ കുരുണിയപറമ്പ് ജീലാനി നഗറില്‍ കുരുണിയന്‍ അബ്ദുല്‍ ഗഫൂറിന്റെ വീടിന് മുകളിലേക്കാണ് പരിസരത്തെ മതില്‍ ഇടിഞ്ഞ് വീണത്. മകന്‍ മുഹമ്മദ് മുന്‍ഷിഫ് (4) ആണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യ റൈഹാനത്ത് (35)നെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഹാറിൽ ഇതുവരെ മരിച്ചത് 73 കുഞ്ഞുങ്ങൾ; സ്ഥിതിഗതികൾ അതീവ ഗുരുതരം, ആരോഗ്യമന്ത്രി മുസാഫർപൂരിലേക്ക്ബീഹാറിൽ ഇതുവരെ മരിച്ചത് 73 കുഞ്ഞുങ്ങൾ; സ്ഥിതിഗതികൾ അതീവ ഗുരുതരം, ആരോഗ്യമന്ത്രി മുസാഫർപൂരിലേക്ക്

വെള്ളിയാഴ്ച വൈകീട്ട് 4.15നാണ് അപകടം. പരിസരത്ത് നിര്‍മിക്കുന്ന വീടിന്റെ ചുറ്റുമതില്‍ ചുമരിലേക്ക് വീഴുകയായിരുന്നു. വീടിനകത്ത് വിശ്രമിച്ചിരുന്ന മാതാവിന്റെയും കുഞ്ഞിന്റെയും ദേഹത്തേക്ക് ചുമര്‍ വീണാണ് പരുക്കേറ്റത്. വീട് ഭാഗികമായി തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

malappuram

അതേ സമയം കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ പെയ്ത മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിലാണ് വ്യാപകമായ കൃഷി നാശം സംഭവിച്ചിട്ടുള്ളത്. പ്രളയത്തിന് ശേഷം കടുത്ത വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ശക്തമായ കാറ്റും മഴയും കണ്ട് ഭീതിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ മലകള്‍ വിണ്ടുകീറുകയും കുന്നിടിച്ചിലും ചെറിയ തോതില്‍ ഉരുള്‍പൊട്ടലും നടന്നിരുന്നു.

ഈ വര്‍ഷം കാലവര്‍ഷം കനത്താല്‍ സ്ഥിതി എന്താവും എന്ന ആശങ്കയിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം വിശിയ കാറ്റില്‍ റബ്ബര്‍, കമുക്, തെങ്ങ് എന്നിവ കടപുഴകി വീഴുകയും വാഴ കൃഷി വ്യാപകമായി നശിക്കുകയും ചെയ്തു. റേഡരികിലെ മരങ്ങള്‍ വൈദ്യുത ലൈനിലേക്ക് വീണു പോസ്റ്റുകളും വൈദ്യുതലൈനുകളും വ്യാപകമായി പൊട്ടിയിരുന്നു. പൂക്കോട്ടുംപാടം കെ എസ് ഇ ബി സെക്ഷന് കീഴില്‍ 22ഓളം പോസ്റ്റുകള്‍ പൊട്ടിവീണിട്ടുണ്ട്.

11 സ്ഥലത്ത് കമ്പിയും പൊട്ടിവീണിട്ടുണ്ട്. പ്രദേശത്ത് കേബിള്‍ ടിവി , ഇന്റര്‍നെറ്റ് സംവിധാനവും പലയിടങ്ങളിലും തടസ്സപ്പെട്ടിട്ടുണ്ട്.പോസ്റ്റുകള്‍, വൈദ്യതി ലൈനുകള്‍ എന്നിവ പൊട്ടി വീണത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യതി ഓഫീസില്‍ വിവരം അറിയിക്കണം എന്ന് പൂക്കോട്ടുംപാടം അസിസ്റ്റന്റ് എഞ്ചിനീയര്‍ അഭ്യര്‍ത്ഥിച്ചു

Malappuram
English summary
Four year old died as wall collapsed in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X