Get Updates
Get notified of breaking news, exclusive insights, and must-see stories!

17കാരനെ കഞ്ചാവ് നല്‍കി പ്രകൃതിവിരൃദ്ധമായി പീഡിപ്പിച്ച സുഹൃത്തിന്റെ പിതാവ് പോക്സോ കേസില്‍ അറസ്റ്റില്‍, പീഡിപ്പിച്ചത് അവധിദിവസം വീട്ടിലെത്തിയപ്പോള്‍

മലപ്പുറം: അവധിദിവസം വീട്ടിലെത്തിയ മകന്റെ സുഹൃത്തിന് കഞ്ചാവ് നല്‍കി പ്രകൃതിവിരൃദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് സ്വദേശി അറസ്റ്റില്‍. പോകസോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. മകന്റെ സുഹൃത്തായ പതിനേഴ് വയസ്സുകാരെന കഞ്ചാവ് നല്‍കി പീഡിപ്പിച്ചതിനു ആലുങ്ങല്‍ ബീച്ച് സ്വദേശിയായ മധ്യവയസ്‌കനാണ് പോകസോ വകുപ്പ് പ്രകാരം പിടിയിലായത്.

പോകുവിന്റെപുരക്കല്‍ സെയ്ദ് കോയ(54) യെയാണ് പരപ്പനങ്ങാടി എസ്.ഐ രഞ്ജിത്ത് കെ.ആറും സംഘവും അറസ്റ്റ് ചെയ്തത്. അരീക്കോട് സ്വദേശിയായ ആണ്‍കുട്ടിയുടെ സുഹൃത്തിന്റെ പിതാവാണ് അറസ്റ്റിലായ പ്രതി. അവധി ദിവസം സുഹൃത്തിന്റെ പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. എസ്.ഐ. രഞ്ജിത്ത് കെ.ആറും അഡിഷണല്‍ എസ്.ഐ. അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ സഹദേവന്‍, ഷിജിത്ത്, വിനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ആലുങ്ങല്‍ ബീച്ചില്‍ വച്ച് അറസ്റ്റ് ചെയ്തത് .പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

page2

പ്രതി കഞ്ചാവ് നല്‍കിയാണു പീഡിപ്പിച്ചതെന്ന പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അവധിദിവസം വീട്ടിലെത്തിയ മകന്റെ സുഹൃത്തിന് കഞ്ചാവ് നല്‍കി പ്രകൃതിവിരൃദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നു പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+