മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം പള്ളിക്കമ്മറ്റി തിരസ്‌കരിച്ചു, അവസാനം മറവ് ചെയ്തത് കുടുംബ വക സ്ഥലത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: വയനാട് ലക്കിടിയില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം ഖബറടക്കാന്‍ പള്ളിക്കമ്മറ്റി വിസമ്മതിച്ചു, അവസാനം മറവ് ചെയ്തത് കുടുംബ വക സ്ഥലത്ത്. ഇക്കഴിഞ്ഞ ദിവസം വയനാട് ലക്കിടിയില്‍ പൊലീസിന്റെ വെടിയേറ്റ് മരണപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മൃതദേഹമാണ് പാണ്ടിക്കാട് മഹല്ല് കമ്മിറ്റി തിരസക്കരിച്ചത്.

മലക്കം മറിഞ്ഞ് അറ്റോർണി ജനറൽ; റഫേൽ രേഖകൾ മോഷണം പോയിട്ടില്ല, ഉദ്ദേശിച്ചത് മറ്റൊന്ന്!!‌

പള്ളിയുടെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ പള്ളിക്കമ്മറ്റി വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് മൃതദേഹം പാണ്ടിക്കാട് വളരാടുള്ള കുടുംബ വക സ്ഥലത്ത് സംസ്‌കരിച്ചു. ജലീല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് പാണ്ടിക്കാട് മഹല്ല് പ്രസിഡണ്ട് അബ്ദുല്‍ റഷീദുമായി ബന്ധപ്പെട്ടു. ജലീലിന്റെ മാതാവ് ഹലീമ, ഒരു മകന്‍ അന്‍സാര്‍, അന്‍സാറിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ മാത്രമാണ് മഹല്ലില്‍ അംഗങ്ങളായിട്ടുള്ളതെന്നും മറ്റു മക്കളായ ജലീല്‍, മൊയ്തീന്‍, ഇസ്മായില്‍, റഷീദ്, ജിഷാദ് എന്നിവര്‍ നിരീശ്വര വാദികളായതിനാലാണ് മഹല്ലില്‍ചേര്‍ക്കാതിരുന്നതെന്നും പ്രസിഡണ്ട് പറയുകയായിരുന്നു.

Maoist

ഇവരുടെ പിതാവ് ഹംസ മരണപ്പെട്ടപ്പോള്‍ മയ്യിത്ത് നമസ്‌കാരത്തിന് പള്ളിയില്‍ കൊണ്ടു വന്നെങ്കിലും അന്‍സാര്‍ ഒഴികെയുള്ള മക്കളാരും പള്ളിയില്‍ പ്രവേശിക്കാന്‍ പോലും തയ്യാറായില്ലെന്നും മഹല്ല് സെക്രട്ടറി അലവി ചൂണ്ടിക്കാട്ടി. പൊലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മഹല്ല് കമ്മറ്റി യോഗം ചേരുകയും ജലീലിന്റെ മൃതദേഹം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.

സഹോദരങ്ങളില്‍ ഇസ്മയില്‍ പൂനെ ജയിലില്‍ കഴിഞ്ഞു വരുന്നതായാണ് വിവരം. മൊയ്തീന് അപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ടതായും അഭ്യൂഹമുണ്ട്. ഇവരുടെ ഏക സഹോദരി നൂര്‍ജ്ജഹാന്‍ ഇതര മതസ്ഥനുമായി പ്രണയത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയ ഇവര്‍ മീര എന്ന പേര് സ്വീകരിച്ചു. എന്നാല്‍ കാമുകന്‍ കയ്യൊഴിഞ്ഞതോടെ തിരികെയെത്തിയെങ്കിലും സഹോദരങ്ങള്‍ മുസ്ലിം ആകാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് മാതാവും അന്‍സാര്‍ എന്ന സഹോദരനും വീടു വിട്ടിറങ്ങി വാടകക്ക് താമസിക്കുകയായിരുന്നു. ഇന്നലെ പകല്‍ രണ്ടര മണിയോടെ പാണ്ടിക്കാട് എത്തിച്ച മൃതദേഹത്തിന് ഇരുപതോളം പൊലീസ് വാഹനങ്ങള്‍ പിന്തുടര്‍ന്നിരുന്നു.

Malappuram
English summary
Funeral programe for police shot dead Maoist in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X