Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണു; നൂറോളം പേര്‍ക്ക് പരിക്ക്

നിലമ്പൂര്‍: മലപ്പുറത്തെ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും വണ്ടൂര്‍ പെരുന്തല്‍മണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.15ന് ആണ് അപകടം.

ഐസി സി സൂപ്പര്‍ സോക്കര്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ കൂരാട് ടോപ്പ് സ്റ്റാറും കെ എസ് ഇ ബി കുറ്റമ്പാറയും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പടിഞ്ഞാറെ വശത്തെ ഗാലറിയാണ് തകര്‍ന്നത്.

malappuram

രണ്ട് മാസങ്ങള്‍ക്ക് മുമ്പും സമാനമായ സംഭവം മലപ്പുറത്ത് നടന്നിരുന്നു. അന്ന് വണ്ടൂരിനു സമീപം പൂങ്ങോട് മൈതാനത്താണ് അപകടം നടന്നത്. യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ഫുട്ബോള്‍ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് അപകടം നടന്നത്. താത്കാലിക ഗാലറി തകര്‍ന്ന് വീഴുകയായിരുന്നു. ഏകദേശം 2000ത്തോളം പേരായിരുന്നു മത്സരം കാണാന്‍ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലും പെട്ടാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+