മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരിയിൽ ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി തട്ടിയെടുത്തു, എട്ടുപേർ അറസ്റ്റിൽ

Google Oneindia Malayalam News

മലപ്പുറം: മഞ്ചേരിയിൽ ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിൽ എട്ടുപേർ അറസ്റ്റിൽ. അലനല്ലൂർ തിരുവിഴാംകുന്ന് മൂജിപ്, പുൽപറ്റ കുന്നിക്കൽ പ്രഭാകരൻ, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കൽ അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ , കലസിയിൽ വീട്ടിൽ പ്രിൻസ് , ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ , പാലക്കാട് കരിമ്പുഴ സ്വദേശി മുബഷിർ എന്നിവരാണ് അറസ്റ്റിലായത്.

മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയാണ് പരാതിക്കാരൻ. ബാങ്ക് ജീവനക്കാരെന്ന വ്യാജനേയാണ് സംഘം തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഓഗസ്റ്റ് 19ന് ഫലം വന്ന കേരള നി‍ർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആൽവിക്ക് അടിച്ചിരുന്നു. തുടർന്നാണ് തട്ടിപ്പ് സംഘം ആൽവിയെ തേടിയെത്തിയത്.

malappuram

സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന വ്യാജേനെ കൂടുതൽ പണം നൽകാമെന്ന് പറഞ്ഞാണ് ഇവർ ആൽവിനെ സമീപിച്ചത്. തുടർന്ന് ടിക്കറ്റുമായി ഈ സംഘം കച്ചേരിപ്പടിയിലെത്താൻ ആവശ്യപ്പെട്ടു.അലവിയുടെ മകനും സുഹൃത്തുമാണ് കച്ചേരിപ്പിടിയിലേക്ക് പോയത്. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ

തമിഴ്നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്താൻ ശ്രമം; കരാറുകാരൻ തൂങ്ങി മരിച്ച നിലയിൽതമിഴ്നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്താൻ ശ്രമം; കരാറുകാരൻ തൂങ്ങി മരിച്ച നിലയിൽ

അൽവിയുടെ മകനേയും സുഹൃത്തിനേയും കാറിലേക്ക് കയറ്റിയ ശേഷം മർദിക്കുകയായിരുന്നു. ടിക്കറ്റ് സ്കാൻ ചെയ്യാനാണെന്ന വ്യാജേനെ ഇരുവരേയും കറിലേക്ക് കയറ്റിയതിന് ശേഷമായിരുന്നു മർദനം. പിന്നാലെ സമ്മാനർഹമായ ടിക്കറ്റുമായി സംഘം കടന്ന് കളഞ്ഞു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു ആദ്യ ഘട്ട അന്വേഷണം. തുടർന്ന് സംഘത്തെ കുറിച്ച് വിവരം ലഭിച്ചതോടെ പ്രതികൾ പിടിയിലായി.

കള്ളപ്പണം വെളുപ്പിക്കുന്നതിനെന്ന് പറഞ്ഞാണ് സംഘം ഭാഗ്യക്കുറി സമ്മാനാർഹരെ സമീപിക്കുന്നതും തട്ടിപ്പ് നടത്തുന്നതെന്നും മഞ്ചേരി പോലീസ് വ്യക്തമാക്കുന്നു. ഇതേ സംഘം മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

എടപ്പാളിൽ ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം

എടപ്പാളിലെ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. എടപ്പാൾ പൊറൂക്കര പൊറൂക്കാവ് ഭഗവതി ക്ഷേത്രം, മാണിക്യപ്പാലം ചേലത്തുപറമ്പ് ശ്രീഭദ്ര അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പൊറൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ വലിയ ഭണ്ഡാരവും ഗണപതി ക്ഷേത്രത്തിലെ ചെറിയ ഭണ്ഡാരവും കുത്തിത്തുറന്നാണ് പണം കവർന്നത്.

രാവിലെ ക്ഷേത്രം ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരിസരത്തുനിന്നു മഴു, മടവാൾ, കമ്പിപ്പാര, ടോർച്ച്, തുണി എന്നിവ കണ്ടെടുത്തു. മോഷ്ടാവ് എത്തിയ ബൈക്ക് അടുത്തുള്ള വീട്ടിൽ ഉപേക്ഷിച്ച് ശേഷം ഇവിടെയിരുന്ന ബൈക്കും എടുത്താണ് ഇയാൾ രക്ഷപ്പെട്ടത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

സ്വപ്‌നത്തിലെ പുരുഷന്‍, ജാക്വിലിന്‍ സുകേഷിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്സ്വപ്‌നത്തിലെ പുരുഷന്‍, ജാക്വിലിന്‍ സുകേഷിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

Malappuram
English summary
gang of youth stealing the first prize kerala nirmal lottery eight in malappuram manjeri poice custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X