മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

15,000രൂപക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നത് 30,000 രൂപയ്ക്ക്, കഞ്ചാവ് കേസില്‍ ഏഴ് വര്‍ഷം ജയിലില്‍ കിടന്ന പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: 2.200 കിലോ കഞ്ചാവുമായി ഒരാള്‍ പെരിന്തല്‍മണ്ണ :എക്‌സൈസിന്റെ പിടിയില്‍. മഞ്ചേരി കുറുവമ്പ്രം ചേരണി സ്വദേശി കറുവത്തില്‍ മൊയ്തീന്‍കുട്ടി(56)യാണ് പിടിയിലായത്.ഇയാള്‍ മുമ്പ് കഞ്ചാവ് കേസില്‍ ഏഴ് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കമ്പം,തേനി ഭാഗങ്ങളില്‍നിന്നും കഞ്ചാവ് കൊണ്ടുവന്നു പെരിന്തല്‍മണ്ണയിലെ ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിക്കുകയാണ് എക്‌സൈസിന്റെ പിടിയിലായ മൊയ്തീന്‍കുട്ടി ചെയ്തിരുന്നത്.

തിരുവനന്തപുരത്ത് സി ദിവാകരന്‍, ത‍ൃശൂരില്‍ രാജാജി; മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഐ

ഒരു കിലോ കഞ്ചാവ് 15,000രൂപ നിരക്കില്‍ വാങ്ങി 30,000 രൂപയ്ക്കാണ് പ്രതി ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനിര്‍ഷയും സംഘവും പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് മൊയ്തീന്‍കുട്ടിയെ പിടികൂടിയത്.പ്രിവന്റീവ് ഓഫീസര്‍മാരായ യു.കുഞ്ഞാലന്‍കുട്ടി,ഡി. ഫ്രാന്‍സിസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സായിറാം, ലെനിന്‍, മുഹമ്മദ് നൗഫല്‍, മുഹമ്മദ് ഷഫീഖ്,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു എന്നിവരും സംഘത്തിലുണ്ടായിരുന്നു. എക്‌സൈസിന്റ പിടിയിലായ മൊയ്തീന്‍ കുട്ടി മുമ്പും കഞ്ചാവ് കേസുകളില്‍ പ്രതിയായ ആളാണ്. ഏഴുവര്‍ഷം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ണ്ട് ചെയ്തു.

moitheenkuttyganjacase-

അതേ സമയം തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ജോസും പാര്‍ട്ടിയും ചെമ്മാട്, തിരൂരങ്ങാടി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 450 ഗ്രാം കഞ്ചാവുമായി തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ മുഹമ്മദലി എന്നയാളെ അറസ്റ്റ് ചെയ്തു. ചെമ്മാട് ഭാഗത്ത് കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടേയും ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി എക്സൈസ് സംഘം ഈ ഭാഗത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു. ഈ ഭാഗങ്ങളില്‍ ഇനിയും പരിശോധന കര്‍ശനമാക്കുമെന്ന് സി.ഐ അറിയിച്ചു .പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ് സുര്‍ജിത്ത്, ടി. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജീഷ്, സമേഷ്, ഷിജു, ചന്ദ്രമോഹന്‍ എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

Malappuram
English summary
Ganja case accused arrested again with same from Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X