മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയ്യില്‍ വിലങ്ങുവെക്കുന്നതിനിടയില്‍ അരീക്കോട് എസ്.ഐയെ കത്തിക്കൊണ്ട് കുത്തിയ കഞ്ചാവ്‌കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

  • By Desk
Google Oneindia Malayalam News

മലപ്പുറം: കഞ്ചാവുമായി പിടിയിലായ പ്രതിയുടെ കയ്യില്‍ വിലങ്ങുവെക്കുന്നതിനിടയില്‍ അരീക്കോട് എസ്.ഐയെ കത്തിക്കൊണ്ട് കുത്തിയ കഞ്ചാവ്‌കേസിലെ പ്രതി കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങി. അരീക്കോട് എസ്ഐ സികെ നൗഷാദിനെ കത്തി കൊണ്ട് കുത്തിയ പ്രതിയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. അരീക്കോട് വിളയില്‍ തെക്കെക്കണ്ടി വാച്ചാപ്പുറവന്‍ അബ്ദുല്‍ സമദ് (25) ആണ് കീഴടങ്ങിയത്. പ്രതിയെ കോടതി ഈ മാസം 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

അത്തരം കള്ളക്കഥകളോട് പ്രതികരിക്കാനില്ല; ഋഷിരാജ് സിംഗിന്റെ പരാമർശത്തിനെതിരെ ബോണി കപൂർഅത്തരം കള്ളക്കഥകളോട് പ്രതികരിക്കാനില്ല; ഋഷിരാജ് സിംഗിന്റെ പരാമർശത്തിനെതിരെ ബോണി കപൂർ

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. അരീക്കോട് വിളയില്‍ മുണ്ടക്കല്‍ പ്രദേശങ്ങളില്‍ കഞ്ചാവ് കച്ചവടം വ്യാപകമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനക്കിറങ്ങിയതായിരുന്നു എസ് ഐയും സംഘവും. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ അബ്ദുസ്സമദിനെ വിലങ്ങു വയ്ക്കാനുള്ള ശ്രമത്തിനിടെ പ്രതി എസ് ഐയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

samad-1562988

എസ് ഐ നൗഷാദ് ഈ സമയത്ത് മഫ്തിയിലായിരുന്നു. രഹസ്യമായി പ്രതിയെ പിന്തുടര്‍ന്ന പോലീസ് കഞ്ചാവുമായാണ് പ്രതിയെ പിടികൂടിയിരുന്നത്. ഇതോടെ എസ്.ഐയെ കത്തിക്കൊണ്ടു കുത്തിയതോടെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്.ഐക്ക് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ എസ് ഐ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ് ഐയെ ശനിയാഴ്ച്ച ശസ്ത്രക്രിയക്ക് വിധേയനാക്കും.പ്രതിക്കെതിരെ ഇന്ത്യന്‍ശിക്ഷാ നിയമം 307 പ്രകാരം വധശ്രമത്തിനടക്കം ജാമ്യം ലഭിക്കാത്ത വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തത്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കെതിരെ ശക്തമായ വകുപ്പുകളാണ് ചാര്‍ത്തിയിട്ടുള്ളത്.

Malappuram
English summary
Ganja case accused surrenders after attacked police officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X