മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എക്‌സൈസിന്റെ പിടിയിലായ കഞ്ചാവ് വില്‍പനക്കാരന്‍ രക്ഷപ്പെടാന്‍ കടലില്‍ ചാടി,

Array

  • By Desk
Google Oneindia Malayalam News

മലപ്പുറം: അരിയല്ലൂര്‍ ബീച്ചില്‍ എക്‌സൈസിന്റെ പിടിയിലായ കഞ്ചാവ് വില്‍പനക്കാരന്‍ രക്ഷപ്പെടാന്‍ കടലില്‍ ചാടിയെങ്കിലും നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി കടലില്‍ിനിന്നും പിടികൂടി, ഇരുട്ടത്ത് ഒളിഞ്ഞു നിന്ന എക്‌സൈസ് സംഘം പ്രതിയെ പിടികൂടിയത് കഞ്ചാവ് കൈമാറുന്നതിനിടെയിലാണ്. ബീച്ചില്‍ കഞ്ചാവ് വില്‍പനക്കിടെ പരപ്പനങ്ങാടി റെയിഞ്ച് എക്‌സൈസിന്റെ പിടിയിലായ വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദാണ് രക്ഷപ്പെടുന്നതിനായി കടലില്‍ ചാടിയെങ്കിലും പിന്നാലെ ചാടിയ എക്‌സൈസുകാര്‍ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി പിടികൂടി.

<strong>നടന്‍ ഗോവിന്ദയെ കളത്തിലറക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥുമായി ചര്‍ച്ച കഴിഞ്ഞു, സല്‍മാന്‍ ഖാന്‍ വരില്ല</strong>നടന്‍ ഗോവിന്ദയെ കളത്തിലറക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥുമായി ചര്‍ച്ച കഴിഞ്ഞു, സല്‍മാന്‍ ഖാന്‍ വരില്ല

രാത്രി ഒമ്പത് മണിക്ക് പ്രതിയുടെ വീടിന്റെ പരിസരത്ത് ഇരുട്ടില്‍ മറഞ്ഞിരുന്ന എക്‌സൈസുകാര്‍ പ്രതി കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു. എക്‌സൈസുകാര്‍ കഞ്ചാവ് പരിശോധിക്കുന്നതിനിടെ കടല്‍ഭിത്തി ചാടിക്കടന്ന് കടലിലേക്ക് ചാടി ചെട്ടിപ്പടി ഭാഗത്തേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന എക്‌സൈസുകാര്‍ പുതിയ പാലത്തിന് സമീപം വെച്ച് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതി നൗഷാദിനും പ്രിവന്റീവ് ഓഫീസര്‍ ബിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിതിന്‍ ചോമാരി എന്നിവര്‍ക്കും കടല്‍ഭിത്തിക്കിടയില്‍ വീണും തിരയില്‍ പെട്ടും പരിക്കേറ്റു.

noushadganja

പരിക്ക് അത്ര സാരമുള്ളതല്ല. പരിക്കേറ്റവരെ രാത്രി തന്നെ തിരുരങ്ങാടി താലുക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയരാക്കി. പ്രതിയില്‍ നിന്നും 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിക്ക് ജാമ്യം അനുവദിച്ചു.എക്‌സൈസ് പാര്‍ട്ടിയില്‍ ഇവരെ കൂടാതെ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ സൂരജും ഉണ്ടായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ വില കൂടിയ മൊബൈല്‍ ഫോണുകള്‍ കടല്‍ വെള്ളം കയറി ഉപയോഗശൂന്യമായി.

Malappuram
English summary
ganja case accused tries to escape and trapped by excise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X