കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കഞ്ചാവ് പാക്കറ്റ്, പാക്കറ്റിന് 500രൂപ, വില്‍പന മൂന്നിരട്ടി ലാഭത്തിന്!!
മലപ്പുറം: കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാകുന്നതായി പോലീസ്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ പിടിയിലായ കഞ്ചാവ് കേസിലെ പ്രതിയെ ചോദ്യംചെയ്തതില്‍നിന്നാണു പോലീസിന് ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇരുപതിനായിരം രൂപ നല്‍കി വാങ്ങുന്ന കഞ്ചാവ് നൂറും ഇരുനൂറും ഗ്രാമുകളായി തൂക്കി മൂന്നിരട്ടി ലാഭത്തിന് ചെറുകിട വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നതായി പ്രതി സമ്മതിച്ചു.
കൂടാതെ ചെറിയ പായ്ക്കറ്റുകളാക്കി പാണ്ടിക്കാട്, പട്ടിക്കാട്, മേലാറ്റൂര്‍, തച്ചിങ്ങനാടം ഭാഗങ്ങളിലുള്ള വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും എഞ്ചിനീയറിംഗ് കോളജ് കേന്ദ്രീകരിച്ചും വിദ്യാര്‍ഥികള്‍ക്ക് 500 രൂപ നിരക്കില്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായും പ്രതി പോലീസിനോട് പറഞ്ഞു. കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാക്കറ്റുകളാണ് നല്‍കാറുള്ളതെന്ന് കഞ്ചാവ് വില്‍പനക്കാര്‍ തന്നെ പോലീസിനോട് സമ്മതിച്ചത്.

ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പാണ്ടിക്കാട് സ്വദേശി മൂരിപ്പാടത്ത് അഞ്ചില്ലന്‍ വീട്ടില്‍ അബ്ദുള്ളയുടെ മകന്‍ ഹംസയെയാണ് (18) കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി.ബിനുവും സംഘവും അറസ്റ്റ് ചെയ്തത്്.ഹംസയാണ് ഇക്കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞു.
രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതി ഏതാനും ദിവസങ്ങളായി പെരിന്തല്‍മണ്ണ എക്‌സൈസ് മഫ്തി സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രതി ഹംസ ഒറവംപുറം ഭാഗത്തുവച്ച് ചെറുകിട വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് രണ്ടര കിലോ കഞ്ചാവും ബൈക്കുമായി എക്‌സൈസിന്റെ പിടിയിലായത്.
പ്രതി മുമ്പും കഞ്ചാവ് കേസുകളില്‍ പിടിയിലായിട്ടുണ്ട്. കിലോയ്ക്ക് ഇരുപതിനായിരം രൂപ നല്‍കി വാങ്ങുന്ന കഞ്ചാവ് നൂറും ഇരുനൂറും ഗ്രാമുകളായി തൂക്കി മൂന്നിരട്ടി ലാഭത്തിന് ചെറുകിട വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നതായി പ്രതി സമ്മതിച്ചു. കൂടാതെ ചെറിയ പായ്ക്കറ്റുകളാക്കി പാണ്ടിക്കാട്, പട്ടിക്കാട്, മേലാറ്റൂര്‍, തച്ചിങ്ങനാടം ഭാഗങ്ങളിലുള്ള വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും എഞ്ചിനീയറിംഗ് കോളജ് കേന്ദ്രീകരിച്ചും വിദ്യാര്‍ഥികള്‍ക്ക് 500 രൂപ നിരക്കില്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായി പ്രതി പറഞ്ഞു.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട കഞ്ചാവു വില്‍പ്പനക്കാര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കമ്പം, തേനി ഭാഗങ്ങളില്‍ പോയി വാങ്ങുന്ന കഞ്ചാവ് കെ.എസ്.ആര്‍.ടി.സി ബസുകളിലും പച്ചക്കറി വാഹനങ്ങളിലുമാണ് സ്ഥലത്ത് എത്തിക്കുന്നത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ബി.ബിനുവിന്റെ നേതൃത്വത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ യു.കുഞ്ഞാലന്‍കുട്ടി, കെ.മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.വി.ലെനിന്‍, കെ.ഗോപിനാഥന്‍, എന്‍.റിഷാദലി, എ.അലക്‌സ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ.ഇന്ദു ദാസ്, കെ.സിന്ധു, ഡ്രൈവർ എന്‍.പി.വിപിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications