മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഗുളിക വിതരണം, യുവാവ് പിടിയില്‍, മൂന്നുരൂപക്ക് വാങ്ങുന്ന ഗുളിക വില്‍ക്കുന്നത് 50രൂപക്ക്‌വരെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിദ്യാലയങ്ങളും പ്രൊഫഷണല്‍ കോളേജുകളും കേന്ദ്രീകരിച്ച് മയക്കു ഗുളികകള്‍ വിതരണം ചെയ്തുവരുന്ന യുവാവിനെ കുണ്ടോട്ടി പോലീസ് പിടികൂടി. മാനസിക രോഗികള്‍ക്കുള്ള നൂറ്റി മൂന്ന് നിട്രാസിപം എന്ന ഗുളികയുമായി വണ്ടൂര്‍ നടുവത്ത് കുമ്മാളി വീട്ടില്‍ അഭിലാഷിനെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്.

<strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!</strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!

ഇത് 20 ഗ്രാമിന് മുകളില്‍ കൈവശം വെക്കല്‍ ശിക്ഷാര്‍ഹമാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും. മാനസിക രോഗ ചികിത്സയുടെ മറവില്‍ വാങ്ങുന്ന ഗുളിക ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് പതിവ്. മൂന്ന് രൂപ വിലയുള്ള ഗുളിക മുപ്പത് മുതല്‍ അമ്പത് രൂപക്കാണ് വില്‍പന നടത്തുന്നത്. കഞ്ചാവ് മാഫിയക്കും ഇയാള്‍ ഗുളിക നല്‍കാറുണ്ട്. പകരം കഞ്ചാവ് ഇയാള്‍ക്ക് നല്‍കും. പതിനഞ്ചോളം കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി നിരവധി കേസില്‍ ഇപ്പോഴും പ്രതിയാണ്.

Abhilash

സമാന കേസില്‍ രണ്ട് ദിവസം മുന്‍പ് മഞ്ചേരി ആനക്കയം സ്വദേശി അബ്ദുള്‍ കബീര്‍ എന്നയാളെ കോട്ടക്കലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണ് ഇയാള്‍ക്ക് ഗുളികകള്‍ എത്തിച്ചു നല്‍കിയിരുന്ന വണ്ടൂര്‍ സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചത്.ഇന്നലെ മയക്കു ഗുളികകള്‍ വിപണനത്തിനായി കൊണ്ടോട്ടിയിലെക്ക് വരുന്നുണ്ടെന്ന് മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സലീമിന് ലഭിച്ച രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മയക്കുഗുളികകളുമായി കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിന് പരിസരത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ കൈവശത്തില്‍ നിന്നും മയക്കുമരുന്ന് ഇനത്തില്‍പെട്ട നെട്രോ സിപാം എന്ന 100ല്‍ അധികം ഗുളികകള്‍ കണ്ടെടുത്തു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വലിയ അളവില്‍ ഇത്തരം ഗുളികകള്‍ വാങ്ങിക്കുന്നത്. പെട്ടന്ന് ആവശ്യം വരുന്ന സമയങ്ങവില്‍ ആശുപത്രിയില്‍ നിന്നും ഒന്നിലധികം ഒ പി ടിക്കറ്റുകള്‍ എടുത്ത് അതില്‍ സ്വന്തമായി ഗുളികകളുടെ പേരും ഡോക്ടറുടെ വ്യാജ ഒപ്പും ഇട്ടാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഇത്തരം ഗുളികകള്‍ സംഘടിപ്പിക്കുന്നത്ള്‍.

കഴിച്ചാല്‍ ഗന്ധം ഉണ്ടാകില്ലെന്നതും നല്ല ലഹരി ലഭിക്കും എന്നതുമാണ് കഞ്ചാവ് പോലെ ഉള്ള ലഹരി വസ്തുക്കള്‍ ഒഴിവാക്കി ഇത് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ ജില്ലയില്‍ ഇത്തരത്തില്‍ ഗുളികകള്‍ വിതരണം ചെയ്യുന്ന ആളുകളെ കുറിച്ചും ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നീരിക്ഷിച്ചുവരികയാണ്.

മദ്യത്തിലും മറ്റും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇരട്ടി ലഹരി ലഭിക്കും എന്നും പറയുന്നുണ്ട്. പ്രതിക്ക് ജില്ലക്ക് അകത്തും പുറത്തുമായി പോക്കറ്റടി, മയക്കുമരുന്ന് തുടങ്ങി 15ല്‍ പരം കേസുകള്‍ നിലവിലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ കുണ്ടോട്ടി സി ഐ മുഹമ്മദ് ഹനീഫ എസ് ഐ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി, സത്യനാഥന്‍, അബ്ദുല്‍അസീസ്, പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍, സന്തോഷ്, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Malappuram
English summary
Ganja case in Malappuram; Youth arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X