Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം മേഖലകളിൽ കഞ്ചാവ് വിൽപ്പന വർധിച്ചു; കഞ്ചാവ് ചെടി വീട്ടു വളപ്പിലും, എക്സൈസ് പിടികൂടി!

മലപ്പുറം: വീട്ടുപരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയത് എക്‌സൈസ് സംഘം പിടികൂടി. താനൂര്‍ തീരദേശ മേഖലയില്‍ മദ്യം, കഞ്ചാവ് വില്‍പ്പന വര്‍ധിച്ചതായ പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

താനൂര്‍ തീരദേശത്തെ ഒരു വീട്ടുപരിസരത്ത് നിന്നാണ് നാല് മാസം പ്രായമായ പത്തിലേറെ കഞ്ചാവ് ചെടികള്‍ തിരൂര്‍ എക്‌സൈസ് റെയ്ഞ്ച് പരിശോധനയില്‍ കണ്ടത്തിയത്. താനൂരും പരിസര പ്രദേശങ്ങളിലും മദ്യവും കഞ്ചാവ് വില്‍പ്പന വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു.

Ganja case

ഇതേ തുടര്‍ന്ന് പ്രദേശം നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കഞ്ചാവ് ചെടി തന്നെ കണ്ടത്തിയത്. തിരൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ബിനുകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രീവന്റീവ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍, പി. പ്ര ഗേഷ്, സി.ഇ.ഒമാരായ എ.കെ. പ്രകാശന്‍, ജയകൃഷ്ണന്‍, ഡബ്ല്യൂ സി.ഇ.ഒമാരായ ശ്രീജ, സരിത, പ്രകാശിനി, ഡ്രൈവര്‍ എം.ജെ. ശിവകുമാര്‍ എന്നിവരും കഞ്ചാവ് പരിശോധനയില്‍ സംബന്ധിച്ചു.

അതേ സമയം വിദ്യാര്‍ഥികളെവരെ ലഹരിയിലേക്കാകര്‍ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വരെ ഉപയോഗിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവു വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ മഞ്ചേരിയില്‍ നാലുകിലോ കഞ്ചാവു സഹിതമാണ് എക്സൈസ് സംഘം പിടികൂടിയത്.

ഊര്‍ങ്ങാട്ടിരി ചൂളാട്ടിപ്പാറ സ്വദേശി പൂളക്കമ്പാലില്‍ അബ്ദുല്‍ അസീസ് എന്ന അറബി അസി(38)യെയാണ് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിദാസും സംഘവും എടവണ്ണയില്‍വെച്ച് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും കാല്‍ലക്ഷം രൂപയും കണ്ടെടുത്തു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവു വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് സി ഐ പറഞ്ഞു. നേരത്തെ ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം അസീസിനെ നിരീക്ഷിച്ചു വരികയായിരുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായത്. കുട്ടികളെ ലഹരിയിലേക്കാകര്‍ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വരെ പ്രയോജനപ്പെടുത്തിയായിരുന്നു അസീസിന്റെ പ്രവര്‍ത്തനമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

ലഹരി വില്‍പനയുമായി ബന്ധപ്പെട്ട കേസുകള്‍ക്കു പുറമെ പീഢന കേസുകളിലും തട്ടിപ്പു കേസുകളിലും ഇയാള്‍ പ്രതിയാണ്. പോലീസില്‍ എട്ടോളം കേസുകളും എക്‌സൈസില്‍ നാലു കേസുകളും അസീസിന്റെ പേരില്‍ നിലവിലുണ്ട്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത പ്രതിയെ ഇന്ന് വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്, നുഷീര്‍,വിനില്‍കുമാര്‍, പ്രദീപ്, രാജന്‍ നെല്ലിയായി, ഷഫീറലി, രജിലാല്‍, ഷണ്‍മുഖന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേ സമയം മൂംബൈയില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി നിരോധിത മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എ എത്തിച്ച് വില്‍പന നടത്തുന്ന മൂന്നുപേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മുംബൈയില്‍ നിന്നും കൊണ്ടുവരുന്ന യൂസ്ട് കാറുകളുടെ കച്ചവടത്തിന്റെ മറവിലാണ് മയക്കുമരുന്ന് വില്‍പന, പിടിയിലായ മൂന്നുപ്രതികള്‍ സ്റ്റുഡിയോ നടത്തിപ്പുകാരനും, ജിംനേഷ്യം നടത്തിപ്പുകാരനും, വാഹന വില്‍പനക്കാരനുമാണ്. കൊണ്ടോട്ടി സി ഐ എന്‍ ബി ഷൈജുവിന്റെ നേത്യത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌കോഡാണ് പ്രതികളെ പിടികൂടിയത്. മോങ്ങം വാരിയത്ത് ഷാഹുല്‍ ഹമീദ്(33),കുറ്റിപ്പുറം മടത്തില്‍അര്‍ഷാദ്(32)മോങ്ങം പൊറ്റതൊടുവില്‍ മുസ്തഫ(മിസ്റ്റര്‍ ഇന്ത്യ 43)എന്നിവരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി പാണ്ടിക്കാട്ട് വെച്ചാണ് മൂന്ന് പേരേയും മുംബൈ രജിസ്‌ട്രേഷന്‍ വാഹനമടക്കം പിടികൂടിയത്.ഇവരില്‍ നിന്ന്് 6 ഗ്രാം എം.ഡി.എ കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+