മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; വാതക ചോര്‍ച്ച... വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദേശീയ പാതയിലെ വളാഞ്ചേരിക്കടുത്ത വട്ടപ്പാറയില്‍ പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. താഴ്ചയിലേക്ക് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഡ്രൈവര്‍ തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി അറുമുഖ സ്വാമിയാണ്. ഇയാളെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുണ്ട്.

t

ടാങ്കറില്‍ നിന്ന് വാതകം ചോരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സുമെത്തി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ശേഷം ഹൈവേ വഴിയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് എത്തിയത്. കൂടാതെ പോലീസ് ഓഫീസര്‍മാരും എത്തി.

യുഎഇയില്‍ പള്ളികള്‍ തുറന്നു; കര്‍ശന നിയന്ത്രണം, അറിയേണ്ടതെല്ലാം...യുഎഇയില്‍ പള്ളികള്‍ തുറന്നു; കര്‍ശന നിയന്ത്രണം, അറിയേണ്ടതെല്ലാം...

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍ നിന്ന് വഴിതിരിച്ചുവിട്ടു. തൃശൂര്‍ ഭാഗത്ത് നിന്ന് വന്ന വാഹനങ്ങള്‍ കുറ്റിപ്പുറത്ത് നിന്നും വഴിതിരിച്ചുവിട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആശങ്ക ഒഴിഞ്ഞത്. പതിവായി അപകടം നടക്കുന്ന മേഖലയാണിത്. കുത്തനെയുള്ള ഇറക്കവും വളവും തിരിവുമാണ് അപകടത്തിന് കാരണം.

കാര്‍ഗോ സ്വീകരിച്ചു... പ്രവാസിയെ കയറ്റിയില്ല; മലപ്പുറത്ത് നടന്നത് നെഞ്ചു തകര്‍ക്കുന്ന അനുഭവം...കാര്‍ഗോ സ്വീകരിച്ചു... പ്രവാസിയെ കയറ്റിയില്ല; മലപ്പുറത്ത് നടന്നത് നെഞ്ചു തകര്‍ക്കുന്ന അനുഭവം...

Malappuram
English summary
Gas Tanker Lorry accident at Vattappara in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X