മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡുകളുടെ നിര്‍മ്മാണത്തിന് ജിയോ ടെക്‌സ് നിര്‍ബന്ധമാക്കും; റോഡിന്റെ ഗുണമേക്കൊപ്പം കയര്‍ വ്യവസായത്തിന്റെ സംരക്ഷണവും ഉറപ്പു വരുത്താനാകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്തെ റോഡുകളുടെ ബി.സി പ്രവര്‍ത്തിയില്‍ ജിയോ ടെക്‌സുകള്‍ നിര്‍ബന്ധമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സ്വാഭാവിക റബ്ബര്‍ ചേര്‍ത്ത ബിറ്റുമിനൊപ്പം ഷ്രഡ് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൂടി ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം കയര്‍ ജിയോ ടെക്‌സുകള്‍ കൂടി നിര്‍ബന്ധമാക്കും. ഇതിലൂടെ റോഡിന്റെ ഗുണമേക്കൊപ്പം കയര്‍ വ്യവസായത്തിന്റെ സംരക്ഷണവും ഉറപ്പു വരുത്താനാവും.

<strong>പ്രകൃതി മനോഹാരിതയുടെ മടിത്തട്ടായി കാറ്റൂതി മേട്... പിന്നെ ഇത്തിരി ഐതിഹ്യവും, വിദൂര കാഴ്ചകളും..</strong>പ്രകൃതി മനോഹാരിതയുടെ മടിത്തട്ടായി കാറ്റൂതി മേട്... പിന്നെ ഇത്തിരി ഐതിഹ്യവും, വിദൂര കാഴ്ചകളും..

എടക്കര മരുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആസ്തി വികസിപ്പിക്കുന്നതിനൊപ്പം നിലവിലുള്ളവയുടെ സംരക്ഷണത്തിലും സര്‍ക്കാര്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. മഴക്കാലം കഴിയുന്നതോടു കൂടി ഓരോ മണ്ഡലത്തിലേക്കും നാലു മുതല്‍ അഞ്ചു കോടി വരെ മെയിന്റനന്‍സ് ഇനത്തില്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു,. പുതിയ പാലവും റോഡും കെട്ടിടങ്ങളും വരുന്നതോടൊപ്പം പുതിയ സംസ്‌കാരവും രൂപപ്പെടുത്താന്‍ നമുക്കാവണം.

G Sudhakaran

പാർക്കിങ്ങിൽ പുതിയ ശൈലി രൂപപ്പെടണം


പാതയോരങ്ങളിലെ പാര്‍ക്കിങില്‍ ഒരു പുതിയ ശീലം രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. കാല്‍നടക്കാര്‍ക്ക് കൂടി മാന്യമായ പരിഗണന നല്‍കണം. പ്രാദേശിക ഭരണകൂടങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡിലെ എടക്കര മുസ്ലിയാരങ്ങാടി യില്‍ നിന്നും ആരംഭിച്ചു മരുത നഞ്ചന്‍കോട് റോഡില്‍ അവസാനിക്കുന്ന ഈ റോഡിന് 12. 800 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. നിലവില്‍ ശരാശരി.

3. 80 മീറ്റര്‍ ടാറിങ് വീതിയുള്ള റോഡ് 5.50 മീറ്റര്‍ വീതിയില്‍ ആക്കി ബി.എം ആന്‍ഡ് ബിസി ചെയ്യുകയും അത്യാവശ്യ സ്ഥലങ്ങളില്‍ കാനകളുടെ നിര്‍മ്മാണം, കലുങ്കുകളുടെ നിര്‍മ്മാണം, സംരക്ഷണഭിത്തികളുടെ നിര്‍മ്മാണം, റോഡ് സുരക്ഷക്കായുള്ള റോഡ് മാര്‍ക്കിംഗ്, സൂചന ബോര്‍ഡ് തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി സുഗതന്‍, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു. ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി. ജെയിംസ്, എടക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കബീര്‍ പനോളി, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണി, ഗ്രാമപഞ്ചായത്തംഗം സന്തോഷ് കപ്രാട്ട്, വിവിധ സംഘടനാ പ്രതിനിധികളായ ബാബു തോപ്പില്‍, നാസര്‍ കാങ്കട, ഉമ്മര്‍, ഇസ്മായില്‍ എരഞ്ഞിക്കല്‍, ബിനോയി പാട്ടത്തില്‍, പൊതുമരാമത്ത് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ. ജി.വിശ്വ പ്രകാശ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഗീത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ 300 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മിച്ചു

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ 1300 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മാണം നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. മുണ്ടുപറമ്പ് -കാവുങ്ങല്‍ ബൈപാസ് പുനരുദ്ധാരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കാല പുതിയ നിര്‍മാണം എന്നാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. രാഷ്ര്ടീയ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്. മലപ്പുറം നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.


കോട്ടപ്പടി ബൈപാസിന് സ്ഥലം ഏറ്റെടുക്കാന്‍ 23 കോടി

കോട്ടപ്പടി ബൈപാസിന് സ്ഥലം ഏറ്റെടുക്കാന്‍ 23 കോടി അനുവദിച്ചു. ടാറിങിനായി മൂന്ന് കോടിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായി. 2.13 കിലോമീറ്റര്‍ ദൂരത്തിലാണ് മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപാസുള്ളത്. ദേശീയപാത 966നെയും സംസ്ഥാനപാത 71നെയും ബന്ധിപ്പിക്കുന്ന ബൈപാസ് നവീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗത തിരക്കിന് പരിധിവരെ പരിഹാരമാവും. നിലവില്‍ ഏഴ് മീറ്റര്‍ റോഡുള്ളത് 15 മീറ്ററാക്കുകയും നാല് ഓവുപാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യും. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 6.5 കോടി ചെലവിലാണ് നിര്‍മാണം.

മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍, പാര്‍വതികുട്ടി ടീച്ചര്‍, കെവി ശശികുമാര്‍, ഹാരിസ് ആമിയന്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളായ കെ മജ്‌നു, വീക്ഷണം മുഹമ്മദ്, സിഎച്ച് നൗഷാദ്, കെ രാമചന്ദ്രന്‍, എക്‌സി. എഞ്ചിനിയര്‍ കെ മുഹമ്മദ് ഇസ്മയില്‍, അസി. എക്‌സി എഞ്ചിനിയര്‍ എംകെ സിമി, അസി. എഞ്ചിനിയര്‍ സി അനീഷ് എന്നിവര്‍ സംസാരിച്ചു.


മൂന്ന് വര്‍ഷത്തിനിടെ നിലമ്പൂരില്‍ നടപ്പാക്കിയത് 600 കോടിയുടെ പ്രവൃത്തികള്‍


മൂന്ന് വര്‍ഷത്തിനിടെ നിലമ്പൂര്‍ മണ്ഡലത്തില്‍ 600 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നിലമ്പൂര്‍ കരുളായി നെടുങ്കയം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴില്‍ കൂടുതല്‍ പ്രവൃത്തികള്‍ നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഇത്. പ്രളയ പുനര്‍ നിര്‍മ്മിതിക്കായി മികച്ച പരിഗണന നല്‍കിയ മണ്ഡലങ്ങളില്‍ ഒന്നുമാണ് നിലമ്പൂര്‍.

വികസനത്തിന്റെ കാര്യത്തില്‍ രാഷ്ര്ടീയ സങ്കുചിതത്വം മറന്നു പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണം എന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 16 കോടി രൂപ ചെലവഴിച്ചാണ് താഴെ ചന്തക്കുന്ന് മുതല്‍ കരുളായി ചെറുപുഴ പാലം വരെ 11 കിലോമീറ്റര്‍ വീതിയിലും ഏഴ് മീറ്റര്‍ വീതിയിലും റോഡ് റബ്ബൈറസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി മുക്കട്ടയിലും കരുളായിയിലും ബസ് ബേകള്‍ നിര്‍മ്മിക്കും. 10 കള്‍വെര്‍ട്ടുകള്‍ പുതുക്കി പണിയും. ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ വഹാബ് എംപി മുഖ്യപ്രഭാഷണം നടത്തി. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍, വൈസ് പ്രസിഡണ്ട് കെ ശരീഫ, ജില്ലാ പഞ്ചായത്ത് അംഗം സെറീന മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍ എ കരീം, ഫാത്തിമ്മ സലീം, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍ മാന്‍ കെ മനോജ്, വിവിധ സംഘടനാ പ്രതിനിധികള്‍ ആയ പി ബാലകൃഷ്ണന്‍, ടി സുരേഷ് ബാബു, വി വേലായുധന്‍, കക്കോടന്‍ അബ്ദുല്‍ നാസര്‍, എരഞ്ഞിക്കല്‍ ഇസ്മായില്‍, ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ മുഹമ്മദ് ഇസ്മായില്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ.സി.മി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ടി മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു.

Malappuram
English summary
Geo-Tex will compulsary for road construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X