Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ ഒത്തുകൂടി; കോമുക്കുട്ടിക്കാക്കയുടെ ഓത്തുപള്ളിക്കൂടത്തിന്റെ ഓര്‍മയില്‍

മുക്കം: അരനൂറ്റാണ്ടു മുന്‍പു നിലച്ചുപോയ ഓത്തുപള്ളിക്കൂടത്തിന്റെ ഓര്‍മയില്‍ ആ ഏകാധ്യാപക വിദ്യാലയത്തില്‍ വിജ്ഞാനം നുകര്‍ന്നവര്‍ ഒത്തുകൂടി. ചേന്ദമംഗലൂരില്‍ ഒരു തലമുറയ്ക്കു മുഴുവന്‍ അക്ഷരവെളിച്ചം നല്‍കിയ കോമുക്കുട്ടിക്കാക്കയുടെ വിദ്യാര്‍ഥികളാണ് ഒത്തുചേരലില്‍ ഓര്‍മകള്‍ അയവിറക്കിയത്. കോളെജുകളിലും സ്‌കൂളുകളിലും പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍ ഇപ്പോള്‍ പുതുമയല്ല.

എന്നാല്‍, പുതുമയുള്ളൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിനാണ് ചേന്ദമംഗലൂര്‍ വേദിയായത്. ഓത്തുപള്ളിക്കൂടത്തിലെ പൂര്‍വവിദ്യാര്‍ഥി സംഗമം നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഒരു ഗ്രാമത്തിനു മുഴുവന്‍ അക്ഷരവെളിച്ചം നല്‍കിയ കോമുക്കൂട്ടിക്കാക്കയുടെ ഓത്തുപള്ളി ഇപ്പോള്‍ ഓര്‍മകള്‍ മാത്രം. അര നൂറ്റാണ്ടു മുന്‍പ് കോമുക്കുട്ടിക്കാക്ക തന്റെ പ്രിയശിഷ്യരെ തനിച്ചാക്കി അന്ത്യനിദ്രയില്‍ മുഴുകി.

Chennamangalore

1935 മുതല്‍ 65 വരെയായിരുന്നു ഈ ഓത്തുപള്ളി ചേന്ദമംഗലൂരില്‍ തലയുയര്‍ത്തി നിന്നത്. അറബിയും മലയാളവും അറബി മലയാളവും പാട്ടും ഈരടിയും ദേശസ്‌നേഹവുമെല്ലാം പഠിപ്പിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപകന്‍ കോമുക്കുട്ടി മാത്രം. ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികളെല്ലാം ഇപ്പോള്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. 140ലേറെ പേര്‍ സംഗമത്തിനെത്തി. കോമുക്കുട്ടിയുടെ മകന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സി.ടി അബ്ദുറഹീമിന്റെ ആത്മകഥാപരമായ ലേഖനത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു സംഗമത്തിന് ചേന്ദമംഗലൂരില്‍ വേദിയൊരുങ്ങിയത്.

ശിഷ്യരുടെ അനുഭവവിവരണം, പാട്ട്, ഓര്‍മകള്‍ എന്നിവയ്‌ക്കൊപ്പം സി.ടി അബ്ദുറഹീം രചിച്ച 'ചേന്ദമംഗലൂര്‍: ഓര്‍മയും ആലോചനയും' എന്ന പുസ്‌കതത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. പൂര്‍വവിദ്യാര്‍ഥികളായ കെ.ടി.സി ബീരാന്‍, ഫാത്തിമ തിരുവാലി, അരിമ്പ്ര വലിയ മമ്മദ് മകന്‍ ചെറിയ ബീരാന്‍, അബ്ദുല്ല കുറമ്പ്ര, സുബൈദ ചിറ്റാരിപ്പിലാക്കല്‍, മൊയ്തീന്‍ തിരുവാലി തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിക്ക് അനുസ്മരണ സമിതി ഭാരവാഹികളായ മജീദ് ചാലക്കല്‍, ഉമ്മര്‍കോയ മാസ്റ്റര്‍, കെ.പി ഫൈസല്‍, വി.പി ഹമീദ്, കെ.പി അഹമ്മദ് കുട്ടി, നാസര്‍ ചാലക്കല്‍, കെ.ടി അബ്ദുസ്സമദ്, സി.ടി ബദറുസ്സമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുസ്തകം ജോര്‍ജ് എം. തോമസ് എംഎല്‍എ പ്രകാശനം ചെയ്തു. കെ.പി റാബിയ ഏറ്റുവാങ്ങി. ഡോ. എം.എം ബഷീര്‍ അധ്യക്ഷനായിരുന്നു. എ. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.പി ആഷ്‌ലി, ഷഫീഖ് മാടായി, ഡോ. പി.ജി സാബു, പി. ജ്യോതി, കെ. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ തുടങ്ങിയ പരിപാടികള്‍ കലാസന്ധ്യയോടെ സമാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+