ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും പിടിയിൽ
മലപ്പുറം; ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന സംഭവത്തിൽ യുവാവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പോലീസ് പിടിയിൽ. അങ്ങാടിപ്പുറത്താണ് സംഭവം. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗും പ്രായപൂര്‍ത്തിയാവാത്ത ഒരു പെൺകുട്ടിയുമാണ് പിടിയിലായത്.
കഴിഞ്ഞ 23 ന് വൈകീട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡിൽ വെച്ച് അങ്ങാടിപ്പുറം സ്വദേശിയായ സ്ത്രീയുടെ മാല ബൈക്കിലെത്തി ഇരുവരും ചേർന്ന് പൊട്ടിക്കുകയായിരുന്നു. തുടർന്ന് സ്ത്രീ പോലീസിൽ പരാതി നൽകി. ഇതിന്റെ അിസ്ഥാനത്തിൽ ടൗണിലും സമീപ പ്രദേശങ്ങളിലെ സിസിടിവിയും പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയും ശ്രീരാഗും പോലീസ് പിടിയിലായത്. മഴക്കോട്ടും ഹെൽമറ്റും ധരിച്ചാണ് പെൺകുട്ടി ബൈക്കിന് പുറകിൽ ഇരുന്നത്.

പെൺകുട്ടിയുമായി പ്രണത്തിലാണെന്നും വീട് വിട്ടിറങ്ങിയെന്നും ശ്രീരാഗ് പോലീസിനോട് പറഞ്ഞു. ജീവിക്കാനും വാഹനം വാങ്ങാനുമാണ് മാല മോഷ്ടിച്ചതെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിക്കും വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. നേരത്തേയും ശ്രീരാഗ് മാല മോഷ്ടിച്ചതായാണ് വിവരം. ഇതോടെ പോലീസ് അന്വേഷണം ശക്തമാക്കി.












Click it and Unblock the Notifications