മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ് ടു പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ പരാജയം: മലപ്പുറത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്ലസ്ടു പരീക്ഷാ ഫലം വന്നതില്‍ രണ്ട് വിഷയത്തില്‍ പരാജയപ്പെട്ടതിനു മനം നൊന്ത് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു. പള്ളിക്കല്‍ പരുത്തിക്കോട് സ്വദേശി അരക്കഞ്ചോല സരോജിനിയുടെ മകള്‍ ശ്രീതു (17) ആണ് മരിച്ചത്. പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു.

ശബരിമല കഴിഞ്ഞപ്പോള്‍ തൃശൂര്‍ പൂരം; ബിജെപിയുടേത് മുതലെടുപ്പ് രാഷ്ട്രീം, ജനം എല്ലാം കാണുന്നു: മന്ത്രിശബരിമല കഴിഞ്ഞപ്പോള്‍ തൃശൂര്‍ പൂരം; ബിജെപിയുടേത് മുതലെടുപ്പ് രാഷ്ട്രീം, ജനം എല്ലാം കാണുന്നു: മന്ത്രി

ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും കന്നാസില്‍ സൂക്ഷിച്ച മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു വെന്നാണ് വിവരം. സംഭവം കണ്ട പ്രദേശവാസികള്‍ വെള്ളം ഒഴിച്ച് തീയണച്ചെങ്കിലും ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ തോറ്റതിനാണ് മരിക്കാന്‍ ശ്രമം നടത്തിയതെന്ന് വിദ്യാര്‍ഥിനി ആശുപത്രിയില്‍ മജിട്രേറ്റിന് മൊഴി നല്‍കുകയായിരുന്നു. പിതാവ് രാമനാട്ടുകര സ്വദേശിയും രാമനാട്ടുകരയിലെ ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ആണ്. മാതാവിന്റെ സംരക്ഷണത്തിലാണ് കുട്ടിയുടെ പഠനം നടത്തിയിരുന്നത്. ഏഴാം ക്ലാസുകാരനായ ശ്രീനാഥ് എക സഹോദരനാണ്.

suicide1-01-14


അതേ സമയം പരീക്ഷ ഫലം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ് മറ്റൊരു പ്ലസ് ടു വിദ്യാര്‍ത്ഥിനി മഞ്ചേരിയില്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു. വണ്ടൂരില്‍ പരേതനായ രവീന്ദ്രന്റെ മകള്‍ കാഞ്ഞിരംപാടം തച്ചാട് സ്‌നേഹ (19) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണപ്പെട്ടിരുന്നു. വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സ്‌നേഹയുടെ മാതാവ് : ഷീജ. സഹോദരങ്ങള്‍: സച്ചിന്‍, അര്‍ച്ചന. വണ്ടൂര്‍ എസ് ഐ ശാന്താറാം ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Malappuram
English summary
Girl commit suicide after failure in Plus Two examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X