നഗരസഭാ കൗണ്‍സിലര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവം; സഹോദരിയുടെ ഭര്‍ത്താവിനെ കൂടി പ്രതിചേര്‍ത്തു, സഹോദരിയും ഭർത്താവും അഞ്ചാം ക്ലാസുമുതൽ പീഡിപ്പിച്ചെന്ന് പെൺകുട്ടി!!
മലപ്പുറം: വളാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരാളെക്കൂടി പൊലീസ് പ്രതി ചേര്‍ത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവിനെതിരെയാണ് വളാഞ്ചേരി പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്.
നഗരസഭയിലെ ഇടതു സ്വതന്ത്ര കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ നല്കിയ പീഡന പരാതിയുടെ ഭാഗമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് വിവരം പുറത്തു വന്നത്.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ തന്നെ പെണ്‍കുട്ടിയെ സഹോദരീഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.

തുടര്‍ന്നാണ് വളാഞ്ചേരി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് നഗരസഭ കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെയുള്ള കേസ് . വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് ഷംസുദ്ദീനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പീഡനക്കേസില്‍ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മന്ത്രി കെ. ടി. ജലീലിന്റെ വീട്ടിലേക്ക് ഞായറാഴ്ച്ച രാവിലെ യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടക്കും.
അനാവശ്യമായി മന്ത്രിയെ കേസിലേക്ക് വലിച്ചിഴക്കുകയാണെന്നാരോപിച്ച് വൈകിട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ പ്രതിഷേധ കൂട്ടായ്മയും നടക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കട്ടിയെ പീഡിപ്പിച്ച നടക്കാവില്‍ ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ കാവുംപുറത്തുള്ള വസതിയിലേക്ക് പൊന്നാനി പാര്‍ലമെന്റ് മണ്ഡം യുഡിവൈ എഫിന്റെ ആഭിമുഖ്യത്തില്‍ ഞായര്‍ നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ വളാഞ്ചേരി മുനിസിപ്പല്‍ യു ഡി വൈ എഫ് യോഗം തീരുമാനിച്ചു.
രാജേഷ് കാര്‍ത്തല അധ്യക്ഷത വഹിച്ചു.സി.എം.റിയാസ്, നസീറലി പാറക്കല്‍, ഈസ നമ്പ്രത്ത് ,നൗഫല്‍ പാലാറ, എന്‍. സൈനുല്‍ ആബിദ് ,മുജീബ് വാലാസി, വി.പി.അബ്ദുല്‍ ജബ്ബാര്‍, കെ.പി. സാലിഹ്, സഫുവാന്മാരാത്ത് പ്രസംഗിച്ചു. മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് യുഡിവൈഎഫ് നടത്തുന്ന മാര്‍ച്ചിനെതിരെ സി.പി.ഐ.എം ന്റെ നേത്യത്വത്തില്‍ ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് വളാഞ്ചേരിയില്‍ പൊതുയോഗം നടത്തും. സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി.സക്കറിയ, ഏരിയാ സെക്രട്ടറി കെ.പി.ശങ്കരന്, വി.കെ.രാജീവ്, എന്‍.വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും.
-
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications