കളിച്ചുകൊണ്ടിരിക്കെ കല്ല് തലയില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു
മലപ്പുറം: കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കല്ല് തലയില്‍ വീണ് മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസ്സുകാരി മരിച്ചു. എടപ്പാള്‍ ചങ്ങരംകുളം ഒതളൂര്‍ മുള്ളംകുന്നത്തുവളപ്പില്‍ ഫൈസലിന്റെ മകള്‍ ഫൈഹയാണ് (രണ്ടര) തലയില്‍ കല്ല് വീണു മരിച്ചത്. മാതാവ് തുണി അലക്കുന്നതിന് സമീപം കളിച്ചു കൊണ്ടിരുന്നതിനിടയില്‍ സമീപത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിന്റെ തറയിലെ കല്ലിളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു.
ബുധനാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ഉടന്‍ സമീപത്തെ അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് ഫൈസല്‍ വിദേശത്താണ്. മൃതദേഹം കോക്കൂര്‍ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: ഫഹീം, ഫൈസാന്‍.

അപകടം നടന്നയുടന്‍തന്നെ ശബ്ദംകേട്ട് മാതാവ് ഫൗസിയ ഓടിയെത്തുകയായിരുന്നു. അപകടം കണ്ട ഫൗസിയ വാവിട്ട് കരയുകയായിരുന്നു. ഇതോടെ ശബ്ദംകേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിക്കൂടിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലയില്‍തന്നെ കല്ല് പതിച്ചതിനാല്‍ മരണംവേഗം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഫൈസല്‍ വിദേശത്തായിനാല്‍ തന്നെ മക്കളുടെ കാര്യങ്ങളെല്ലാം മാതാവ് ഫൗസിയയാണ് നോ്ക്കുന്നത്. സഹോദരങ്ങളായ ഫഹീമും, ഫൈസാനും മരണം വിശ്വസിക്കാനായിട്ടില്ല.












Click it and Unblock the Notifications