മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുപ്രായത്തില്‍ കിഡ്‌നി രോഗിയായ ഹസ്ബക്കിന് വൃക്ക മാറ്റിവെക്കാന്‍ ഗ്ലോബല്‍ കെ എം സി സി യുടെ കൈത്താങ്ങ്; ചികിത്സാ ചെലവുകളുടെ ആദ്യ ഘഡു കുടുംബത്തിന് കൈമാറും

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചെറുപ്രായത്തില്‍ കിഡ്‌നി രോഗം തളര്‍ത്തിയ തേഞ്ഞിപ്പലം പാണമ്പ്രയിലെ ആച്ചപ്പറമ്പില്‍ ഹനീഫയുടെ മകനായ ഹസ്ബക്ക് ലല്ലുവിന് വള്ളിക്കുന്ന് മണ്ഡലം ഗ്ലോബല്‍ കെ എം സി സി യുടെ കൈത്താങ്ങ്.

<strong>വേങ്ങരയിൽ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവും അഞ്ച് ആമകളെയും പിടികൂടി... പ്രതി ഓടി രക്ഷപ്പെട്ടു!</strong>വേങ്ങരയിൽ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവും അഞ്ച് ആമകളെയും പിടികൂടി... പ്രതി ഓടി രക്ഷപ്പെട്ടു!

ചികിത്സാ ചെലവുകളുടെ ആദ്യ ഘഡു കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായ ഹസ്ബക്ക് ഓട്ടോ ഓടിച്ചാണ് കുടുംബം പോറ്റിയിരുന്നത്. കിഡ്നി മാറ്റിവെക്കുകയല്ലാതെ രക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സാഹചര്യത്തില്‍ മാതാവ് ആസ്യ കിഡ്‌നി നല്‍കാന്‍ തയ്യാറാവുകയായിരുന്നു.

Global KMCC

കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.ജീവിത ചെലവിനായി വഴിമുട്ടുമ്പോഴാണ് ഹസ്ബക്കിന്റെ ചികിത്സാ ചെലവ് കുടുംബത്തിന് ആലോചിക്കാവുന്ന തിലപ്പുറമായത്. ഈ സമയത്താണ് വള്ളിക്കുന്ന് മണ്ഡലം ഗ്ലോബല്‍ കെ എം സി സി ഹസ്ബക്കിന്റെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിച്ചത്. ഗ്ലോബല്‍ കെ എം സി സി യുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി കുറഞ്ഞ ദിവസം കൊണ്ട് ഏഴ് ലക്ഷത്തോളം രൂപ സമാഹരിക്കുകയായിരുന്നു.

ആദ്യ ഘഡുവായി ആറര ലക്ഷം ഇന്നലെ ഗ്ലോബല്‍ കെ എം സി സി പ്രസിഡന്റ് മാതാപുഴ മുഹമ്മദ് കുട്ടി വള്ളിക്കുന്ന് മണ്ഡലം മുസ് ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറി. വള്ളിക്കുന്ന് മണ്ഡലം ഗ്ലോബല്‍ കെ എം സി സി നിലവില്‍ വന്ന ശേഷം ആദ്യമായി പരിഗണിച്ചത് ഹസ്ബക്കിന്റെ ചികിത്സാ ചെലവാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ.വി പി.അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ന്നൂര്‍, സെക്രട്ടറി ടി പി എം ബഷീര്‍, ഗ്ലോബല്‍ കെ എം സി സി മണ്ഡലം പ്രസിഡന്റ് മാതാപുഴ മുഹമ്മദ് കുട്ടി, മറ്റ് ഭാരവാഹികളായ ഇ ടി എം തലപ്പാറ, നസീം കാടപ്പടി, സി പി.അഷ്‌റഫ് പങ്കെടുത്തു.

Malappuram
English summary
Global KMCC is helping to replace the kidneys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X