അടിക്കടി പിടിക്കുന്നു; ഒളിപ്പിക്കുന്നത് ശരീരത്തിന് ഉളളിൽ: 1.23 കോടിയുടെ സ്വർണം പിടിച്ചു
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിന് ഉളളിൽ നിന്നും പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. മൂന്ന് യാത്രക്കാരാണ് പൊലീസ് പിടിയിലായത്.
ഇവരെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന 10 പേരും പിടിയിലായി. പിടിയിലായവരിൽ നിന്നും 1.23 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പോലീസ് കണ്ടെത്തിയത്. ഇതിന് പുറമേ മൂന്നു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദുബായിൽ നിന്ന് നാട്ടിൽ എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കാസർകോട് കാഞ്ഞങ്ങാട് അറങ്ങാടി പട്ടാമ്പി വീട്ടിൽ അഫ്രുദ്ദീൻ (21) പിടിയിലായി. ഇയാളുടെ പക്കൽ 822 ഗ്രാം സ്വർണ മിശ്രിതം ആണ് ഉണ്ടായിരുന്നത്. ഇയാളെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് മുന്നിൽ എത്തിയ 3 പേർ പിടിയിൽ ആയി. കണ്ണൂർ മുഴപ്പിലങ്ങാട് എം.മൊയ്തു (38), കണ്ണൂർ കണ്ണുകര ബി.സിയാദ് (51), മുഴപ്പിലങ്ങാട് കെ.പി.റാസിഖ് (38), തലശ്ശേരി പി.കെ.നജാസ് (28) തുടങ്ങിയവരാണ് പിടികൂടി.
അതേസമയം, ഷാർജയിൽ നിന്നും എത്തിയ 30 വയസ്സുകാരനിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. കണ്ണൂർ ഏച്ചൂർ ഇ.കെ.ആബിദാണ് പൊലീസിന്റെ പിടിയിൽ ആയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണ്ണം. 1.04 കിലോഗ്രാം സ്വർണ മിശ്രിതമായിരുന്നു ഇത്. എന്നാൽ, വഴിക്കടവ് വട്ടപാടം ഇ.ആസിഫലി (29) ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണം പിടി കൂടി.
815 ഗ്രാം സ്വർണ മിശ്രിത ആണ് പിടി കൂടിയത്. ആബിദിനെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ കോഴിക്കോട് വാവാട് മുഹമ്മദ് ഫൈസൽ (30), ആസിഫലിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ വാവാട് സ്വദേശികളായ അനസ് (30), എം.ടി.ഇർഷാദ് (32) എന്നിവരെയും പിടികൂടി. പിടിയിലായവരെ കസ്റ്റംസിനു കൈമാറുമെന്നു സിഐ പി.ഷിബു പറഞ്ഞു.
അതേസമയം, സമാനമായ സംഭവങ്ങൾ വിമാനത്താവളത്തിൽ അടിക്കടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്ത് ഇറങ്ങിയ 2 യാത്രക്കാരെ പിടി കൂടിയിരുന്നു. ഇവരുടെ ലഗേജിലും ശരീരത്തിലും ഒളിപ്പിച്ച 63.79 ലക്ഷം രൂപയുടെ സ്വർണമാണ് പിടി കൂടിയത്.
കരിപ്പൂർ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏപ്രിൽ 12 പുലർച്ചെയോടെ ആണ് സംഭവം നടന്നത്. ബഹ്റൈനിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടി കൂടിയത്. മഞ്ചേരി കാരക്കുന്ന് പാറക്കൽ വീട്ടിൽ യൂസഫലി (34) ആണ് പിടിയിൽ ആയത്. ഇയാളിൽ നിന്ന് 4 സ്വർണ മിശ്രിത കാപ്സ്യൂളുകളാണ് കണ്ടെത്തിയത്. ഇത് ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു.
963 ഗ്രാം മിശ്രിതത്തിൽ നിന്ന് 45.36 ലക്ഷം രൂപയുടെ 866 ഗ്രാം സ്വർണം ലഭിച്ചു എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, അബുദാബിയിൽ നിന്നും വന്ന അങ്ങാടിപ്പുറം പുഴക്കാട്ടിരി മണ്ണുംകുളം പാലത്തിങ്ങൽ അബ്ദുല്ല (37) യെയും പിടികൂടിയിരുന്നു. എമർജൻസി വിളക്കിനുള്ളിൽ നിന്നു 18.43 ലക്ഷം രൂപയുടെ 352 ഗ്രാം സ്വർണമാണ് കണ്ടെത്തിയിരുന്നത്.
അതേസമയം, ഇക്കഴിഞ്ഞ ദിവസം സമാന സംഭവം നടന്നിരുന്നു. വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം ആണ് പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
ഏറെ സമയത്തെ പരിശോധനയ്ക്ക് ശേഷമായിരുന്നു യാത്രക്കാരനിൽ നിന്നും പൊലീസ് സ്വർണം പിടിച്ചെടുത്തത്. ഏകദേശം 34.4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്. കരിപ്പൂർ പോലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് യാത്രക്കാരനിൽ നിന്നും സ്വർണം കണ്ടെത്താൻ കഴിഞ്ഞത്.












Click it and Unblock the Notifications