മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണം മിശ്രിത രൂപത്തില്‍ ചെറിയ പാക്കിറ്റുകളിലാക്കി, ശേഷം ഷര്‍ട്ടിന്റെ കോളറിനുള്ളിലും അരയിലും ചുറ്റിവെച്ചു, കരിപ്പൂരില്‍ പിടികൂടിയത് 54ലക്ഷത്തിന്റെ സ്വര്‍ണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വര്‍ണം മിശ്രിത രൂപത്തിലേക്ക് മാറ്റി 20 ചെറിത പാക്കറ്റുകളിലാക്കി ഷര്‍ട്ടിനുള്ളിലും പാന്റിനുള്ളിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടിയിലായി. 54,57809 രൂപയുടെ സ്വര്‍ണവുമായാണ് കണ്ണൂര്‍ കൊടിയേരി എപി നൗഫലിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്.

യമൻ യുദ്ധം; മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ട്ത് 5 വയസിന് താഴെയുള്ള 85000 കുട്ടികൾ, പണിയും...ദുരിതവും

ഷര്‍ട്ടിന്റെ കോളറുകളുടെ പിന്‍ഭാഗം,അരക്കെട്ടിലെ ഭാഗം, പാന്റിന്റെ താഴ്ഭാഗം എന്നിവിടങ്ങളിലായാണ് സ്വര്‍ണം ഒളിപ്പിച്ചുവെച്ചിരുന്നത്. 20 പാക്കറ്റുകളിലായി 2450.558 ഗ്രാം മിശ്രിതമാണ് കണ്ടെത്തിയത്.ഇതില്‍ നിന്നും 1807.82 ഗ്രം സ്വര്‍ണമാണ് വേര്‍ത്തിരിച്ചെടുത്തത്.

Gold

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് യുവാവിനെ പിടികൂടിയത്. എയര്‍ ഇന്ത്യയുടെ ഐ.എക്‌സ്-344 ഷാര്‍ജ-കോഴിക്കോട് വിമാനത്തിലെത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇയാളെ ദേഹ പരിശോധന നടത്തിയപ്പോഴാണ്

മിശ്രിത രൂപത്തില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.ഇയാളുടെ ഷര്‍ട്ടിന്റെ കോളറുകളുടെ പിന്‍ഭാഗം,അരക്കെട്ടിലെ ഭാഗം,പാന്റിന്റെ താഴ്ഭാഗം എന്നിവിടങ്ങളില്‍ ഒളിപ്പിച്ചു വെച്ച നിലയിനായിരുന്നു.20 പാക്കറ്റുകളിലായി 2450.558 ഗ്രാം മിശ്രിതമാണ് കണ്ടെത്തിയത്.ഇതില്‍ നിന്നും 1807.82 ഗ്രം സ്വര്‍ണമാണ് വേര്‍ത്തിരിച്ചെടുത്തത്.

പിടികൂടിയ സ്വര്‍ണത്തിന് പിപണിയില്‍ 54,57809 രൂപയും വിലവരും.കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ജോ.കമ്മീഷണര്‍ അനില്‍ രാജന്‍,അസി.കമ്മീഷണര്‍മാരായ നിഥിന്‍ ലാല്‍,രാജേന്ദ്ര ബാബു,സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്,ഹാന്‍സണ്‍.സി.സി,ഇന്റലിജന്‍സ് ഓഫീസര്‍മാരായ മനോജ്.എം,രബീന്ദ്ര കുമാര്‍,ചന്ദ്ര കുമാര്‍,നരസിംഹ നായിക്ക്,ഹവില്‍ദാര്‍ എന്‍.മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.

Malappuram
English summary
Gold seized in Karipoor airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X