മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൗദിയില്‍നിന്നും എമര്‍ജന്‍സി ലാംമ്പിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്നത് 80ലക്ഷം രൂപയുടെ 21 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍, ചുനങ്ങാട് സ്വദേശി കാസിം കരിപ്പൂരില്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സൗദിയില്‍നിന്നും എമര്‍ജന്‍സി ലാംമ്പിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്നത് 80ലക്ഷം രൂപയുടെ 21 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍, ചുനങ്ങാട് സ്വദേശി കാസിം കരിപ്പൂരില്‍ പിടിയിലായി. എമര്‍ജന്‍സി ലാംമ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2.4 കിലോ സ്വര്‍ണമാണ് ഇയാളില്‍നിന്നും കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും പിടികൂടിയത്.

<strong>കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!</strong>കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!

സൗദിയിലെ ജിദ്ദയില്‍നിന്നുമാണ് സൗദി എയര്‍ലെന്‍സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ചുനങ്ങാട് പുത്തന്‍ പീടിയക്കല്‍ കാസിം(32)എന്നയാളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞ് ബാഗിലുണ്ടായിരുന്ന എമര്‍ജന്‍സി ലാമ്പ് തുറന്ന് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.21 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.

Gold

ഇപ്പോള്‍ സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമായതായാണ് റിപ്പോര്‍ട്ട്. ആദ്യം സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെല്‍റ്റ്രൂപത്തിലാക്കി അരയില്‍കെട്ടും, അല്ലെങ്കില്‍ അല്ലെങ്കില്‍ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കില്‍ അവരുടെ ബ്രാക്ക് ഉള്ളില്‍ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തില്‍ പതിച്ച് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിന്‍ പാഡ്‌പോലെ രൂപംമാറ്റിയും വെള്ളപൊതിയില്‍ മണ്ണ് രൂപത്തിലുള്ള സ്വര്‍ണം ഒളിപ്പിച്ചുവെക്കും.

ഇത്തരത്തില്‍ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് വ്യാപകമായി സ്വര്‍ണം ഒഴിക്കുന്നതായാണ് റിപ്പോര്‍ട്ട്, കരിപ്പൂര്‍ വിമാനത്തവളതത്തില്‍നിന്നുംഇത്തരം സ്വര്‍ണക്കടത്ത് പലതവണ പിടിച്ചിട്ടുണ്ടെങ്കിലും, പിടിക്കപ്പെടാതെ നിരവധിപേര്‍ രക്ഷപ്പെട്ടതായും സൂചനകളുണ്ട്, പിടിക്കപ്പെടാതിരിക്കാനായി കൂടുതല്‍ സ്ത്രീ കാരിയര്‍മാരെ സ്വര്‍ണക്കടത്ത് മാഫിയ ഉപയോപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്, സ്ത്രീകളുടെ അടിവസ്ത്രത്തിനകത്തും മറ്റും ഒളിപ്പിച്ചുകടത്തുന്ന സ്വര്‍ണം പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്നതിനാലാണ് ഇത്തരം കടത്തു സജീവമാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും ഇത്തരത്തിലുള്ള 300ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.ബ്രാക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും, നാപ്കിന്‍ പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചും കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂരില്‍ നിന്നും കഴിഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. സ്വര്‍ണം മണ്ണ്രൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണം പിടികുടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളില്‍ കുറവാണ്, കരിപ്പൂര്‍വിമാനത്താവളം വഴി ഇത്തരം സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തില്‍ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,

Malappuram
English summary
Gold seized in Karipoor international airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X