മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടവേളക്ക് ശേഷം സൗദിയില്‍നിന്നും വീണ്ടും കേരളത്തിലേക്ക് സ്വര്‍ണക്കത്ത്, കരിപ്പൂരില്‍ പിടികൂടിയത് 43.68ലക്ഷം രൂപയുടെ സ്വര്‍ണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: നീണ്ട ഇടവേളക്ക് ശേഷം സൗദി അറേബ്യയല്‍നിന്നും കേരളത്തിലേക്ക് വീണ്ടും സ്വര്‍ണക്കടത്ത്, ശക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സൗദിയില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് ഏറെ കുറഞ്ഞിരുന്നതായി കരിപ്പൂര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സൗദിയിലെ ജിദ്ദയില്‍നിന്നും ട്രോളിബാഗിന്റെ ഹാന്‍ഡില്‍ സ്വര്‍ണമാക്കി കടത്താന്‍ ശ്രമിച്ച യുവാവിനെ കരിപ്പൂര്‍ വിമാനത്തവളത്തില്‍വെച്ചു പിടികൂടി. 43.68ലക്ഷം രൂപയുടെ 1298 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് കൊടുവളളി കരുവാംപൊയില്‍ സ്വദേശി നവാസില്‍(29)നിന്നും പിടികൂടിത്.

<strong>സ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്ക്</strong>സ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്ക്

ജിദ്ദയില്‍ നിന്നുളള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയ നവാസിനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന ട്രോളിബാഗിന്റെ രണ്ട് ഹാന്‍ഡിലിനകത്തും സ്വര്‍ണമായിരുന്നു. സ്വര്‍ണമാണെന്ന് അറിയാതിരിക്കാനായി ഇതിന്റെ പുറത്ത് വെള്ളി ചായം പൂശുകയും ചെയ്തിരുന്നു.

Karipoor

കസ്റ്റംസ് പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഡെപ്യൂട്ടി കമീഷണര്‍ നിഥിന്‍ലാല്‍, അസി. കമീഷണര്‍ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, ഹാന്‍സന്‍, പ്രേംജിത്ത്, ഇന്‍സ്‌പെക്ടര്‍മാരായ കെ. മുരളീധരന്‍, വെല്ലൂരു നരംസിഹ, രബീന്ദ്ര കുമാര്‍, റോബിന്‍ സിങ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

അതേ സമയം കരിപ്പൂര്‍ വിമാനത്തവളം വഴി കോടികളുടെ സ്വര്‍ണമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടര്‍ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവും പിടികൂടിയിരുന്നു. കരിപ്പൂര്‍ വഴി അടുത്തിടെ പിടികൂടിയ സ്വര്‍ണക്കടത്തുകളില്‍ കൂടുതലും മലദ്വാരം വഴി കടത്താന്‍ ശ്രമിച്ചതാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വര്‍ണക്കടത്തു നടക്കുന്നുണ്ട്, കഴിഞ്ഞ ദിവസം രാത്രി കരിപ്പൂര്‍ വഴി മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ച 928ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച 1220ഗ്രാമിന്റെ സ്വര്‍ണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വര്‍ണമാണ് രണ്ടുപേരില്‍നിന്നും പിടികൂടിയത്.

കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ ആഷിമാണ് പാന്റിനകത്ത് അറിയുണ്ടാക്കി സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. കൊടുവള്ളി സ്വദേശി ചെറിയാക്കച്ചാലില്‍ നിഹാസാണ് മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കു പുറമെ കരിപ്പൂരില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നും,വിമാനത്തില്‍ ഉപേക്ഷിച്ചതുമായ മൂന്നര കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.സ്‌പെയ്‌സ് ജെറ്റ് വിമാനത്തില്‍ നിന്നാണ് 933 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.യാത്രക്കാരനെ കണ്ടെത്താനായില്ല

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ കോഴിക്കോട് പടനിലം ഉണ്ണികൃഷ്ണന്‍ ശരീരത്തില്‍ ഒളിപ്പിച്ച 1039 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.മലപ്പുറം സ്വദേശി ഫിറോസ് ഖാന്‍ കമ്പ്യൂട്ടര്‍ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ 583 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നാണ് ഇയാളെത്തിയത്.അഞ്ച് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്.പിടികൂടിയ സ്വര്‍ണത്തിന് 1.15 കോടി വിലലഭിക്കും.

Malappuram
English summary
Gold seized in Karipur international airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X