കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനടക്കം പിടിയില്‍
കരിപ്പൂര്‍: വിമാനത്താവളത്തില്‍ 10 കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരന്‍ അന്‍സാര്‍ അടക്കം ഏഴ് പേര്‍ പിടിയിലായി. ശരീരത്തില്‍ തന്നെയാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണത്തിന് നാല് കോടിയോളം വിലമതിക്കും. ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് സംഘമാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശി അനൂപില്‍ നിന്ന് 739 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. കാസര്‍കോട് തെക്കില്‍ സ്വദേശി മജീദാണ് പിടിയിലായ മറ്റൊരാള്‍. 175 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചത്. കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ തുടങ്ങിയ പ്രത്യേക വിമാന സര്‍വീസിനിടെയും സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി. തുടര്‍ച്ചയായി സ്വര്‍ണം പിടിക്കുന്നുണ്ടെങ്കിലും സ്വര്‍ണക്കടത്തിന് കുറവില്ല.












Click it and Unblock the Notifications