മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് അറസ്റ്റിലായ റമീസ് ആരാണ്? മുസ്ലിം ലീഗ് പ്രവര്‍ത്തകനാണോ? ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേര്‍ വലയിലാകുന്നു. പെരിന്തല്‍മണ്ണ സ്വദേശി റമീസിന്റെ അറസ്റ്റ് ഇതിന്റെ ആദ്യ സൂചന. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ പ്രമുഖരിലേക്കും കസ്റ്റംസ് ഉദ്യോഗസ്ഥരെത്തുമെന്നാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് ഇതോടെ സംസ്ഥാനത്തെ മൊത്തം പിടിച്ചുകുലുക്കുന്ന കേസായി മാറുകയാണ്.

സ്വപ്‌ന സുരേഷും കുടുംബവും സന്ദീപ് നായരും പെരിന്തല്‍മണ്ണ എത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇതോടെയാണ് റമീസ് ആര് എന്ന ചോദ്യം ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വെട്ടത്തൂര്‍ സ്വദേശിയാണ് റമീസ്

വെട്ടത്തൂര്‍ സ്വദേശിയാണ് റമീസ്

പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് റമീസ്. ഇയാളുടെ അറസ്റ്റ് സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവാകുമെന്നാണ് സൂചന. ഞായറാഴ്ച പുലര്‍ച്ചെയാണ് കസ്റ്റംസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സരിത്തും റമീസും

സരിത്തും റമീസും

പുലര്‍ച്ചെ തന്നെ റമീസുമായി കസ്റ്റംസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. കൊച്ചിയിലെത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ ഓഫീസിലാണ് സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം അറസ്റ്റിലായ സരിത്തുള്ളത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

കൂടുതല്‍ അറസ്റ്റ്

കൂടുതല്‍ അറസ്റ്റ്

റമീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. കള്ളക്കടത്തിലൂടെ കേരളത്തിലെത്തുന്ന സ്വര്‍ണം വാങ്ങി വിതരണം ചെയ്യുന്നതില്‍ ഒരാളാണ് റമീസ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരസ്യപ്രതികരണം വിഷയത്തിലുണ്ടായിട്ടില്ല.

സാമ്പത്തിക നിക്ഷേപം

സാമ്പത്തിക നിക്ഷേപം

സ്വര്‍ണക്കടത്തില്‍ റമീസിന് സാമ്പത്തിക നിക്ഷേപമുണ്ടെന്നാണ് വിവരം. അറസ്റ്റ് നടന്നുവെന്ന് വിവരം ലഭിച്ചതോടെ മാധ്യമങ്ങള്‍ ഇയാളുടെ വീടിന് മുമ്പിലെത്തിയെങ്കിലും ബന്ധുക്കള്‍ പ്രതികരിച്ചില്ല. അവര്‍ ഗേറ്റ് അടയ്ക്കുകയും അകത്തേക്ക് പോകുകയുമായിരുന്നു.

മാന്‍വേട്ട കേസ്

മാന്‍വേട്ട കേസ്

2014ല്‍ റമീസ് മാന്‍വേട്ട കേസില്‍ പിടിയിലായിരുന്നുവെന്നാണ് മറ്റൊരു വിവരം. തോക്ക് കേരളത്തില്‍ എത്തിച്ച കേസിലും ഇയാള്‍ പിടിയിലായിരുന്നുവത്രെ. ആറ് തോക്കുകളാണ് അന്ന് നെടുമ്പാശേരി വിമാനം വഴി കേരളത്തിലെത്തിച്ചത്. പാലക്കാട് റൈഫിള്‍ അസോസിയേഷന് വേണ്ടിയാണിതെന്ന് പറഞ്ഞാണ് തോക്കുകള്‍ കൊണ്ടുവന്നതെങ്കിലും രേഖ ഹാജരാക്കാന്‍ സാധിച്ചില്ല.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധു?

കുഞ്ഞാലിക്കുട്ടിയുടെ ബന്ധു?

മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇക്കാര്യം കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫ് നിഷേധിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. മുന്‍മന്ത്രിയുടെ ബന്ധുവാണ്. റമീസിന്റെ കുടുംബവുമായി നാട്ടുകാര്‍ക്ക് വലിയ അടുപ്പമില്ലെന്നും ചിലര്‍ പ്രതികരിച്ചു.

സ്വപ്‌ന സുരേഷ് പെരിന്തല്‍മണ്ണയിലെത്തി

സ്വപ്‌ന സുരേഷ് പെരിന്തല്‍മണ്ണയിലെത്തി

കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന വിവധ സംഘങ്ങളെ കുറിച്ച് റമീസില്‍ നിന്ന് വിവരം ലഭിക്കുമെന്നണ് അന്വേഷണ സംഘത്തിന്റെ കരുതല്‍. സ്വപ്‌ന സുരേഷും സംഘവും ബെംഗളൂരുവിലേക്ക് കടക്കുന്നതിന് മുമ്പ് പെരിന്തല്‍മണ്ണയില്‍ എത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

എല്ലാ പ്രതികളെയും കൊച്ചിയിലെത്തിച്ചു

എല്ലാ പ്രതികളെയും കൊച്ചിയിലെത്തിച്ചു

ബെംഗളൂരുവില്‍ പിടിയിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഉടനെ കൊച്ചിയിലെത്തിക്കും. സരിത്തിനെയും റമീസിനെയും കൊച്ചിയിലെത്തിച്ചുകഴിഞ്ഞു. നാല് പേരെയും വിശദമായി ചോദ്യം ചെയ്യും. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്താകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Malappuram
English summary
Gold Smuggling Case: Customs arrested Perinthalmanna native Ramees, details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X