മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റഡിയില്‍; പുലര്‍ച്ചെ വീട്ടുമുറ്റത്ത് അന്വേഷണ സംഘം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ മലപ്പുറത്ത് ഒരാള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ സ്വദേശി റമീസ് ആണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ ഇയാളുടെ വീട്ടിലെത്തിയ കസ്റ്റംസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക വിവരങ്ങള്‍ ആരാഞ്ഞ ശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിക്കും. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് വിവരം. ദുബായിലുള്ള ഫാസില്‍ ഫരീദിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്. മലപ്പുറത്തെ അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ...

കൊച്ചിയിലെ ആസ്ഥാനത്ത്

കൊച്ചിയിലെ ആസ്ഥാനത്ത്

പെരിന്തല്‍മണ്ണ സ്വദേശിയെ കൊച്ചിയിലെ ആസ്ഥാനത്ത് വച്ച് വിശദമായി ചോദ്യം ചെയ്യും. കേസില്‍ ആദ്യം അറസ്റ്റിലായ സരിത്തിനെയും അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണക്കടത്തില്‍ ഇടപാട് നടത്തിയവര്‍ ആരൊക്കെയാണ് എന്നാണ് ഇനി അറിയേണ്ട ഒരു കാര്യം.

നികുതി വെട്ടിച്ച് സ്വര്‍ണം കടത്തി

നികുതി വെട്ടിച്ച് സ്വര്‍ണം കടത്തി

നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയെന്ന സംശയത്തിലാണ് പെരിന്തല്‍മണ്ണ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് ഇടപാടില്‍ ഇയാള്‍ സാമ്പത്തിക നിക്ഷേപം നടത്തിയെന്നാണ് കരുതുന്നത്. സ്വര്‍ണക്കടത്തുകാരില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണം ഇയാളാണ് വിതരണം ചെയ്തിരുന്നതത്രെ. കൂടുതല്‍ പേര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് വിവരം.

എന്‍ഐഎ അന്വേഷിക്കുന്നത്

എന്‍ഐഎ അന്വേഷിക്കുന്നത്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനവുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്നാല്‍ നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയ കേസ് കസ്റ്റംസ് തന്നെയാണ് ഇപ്പോഴും പരിശോധിച്ചുവരുന്നത്. ശനിയാഴ്ച വൈകീട്ട് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ബെംഗളൂരുവില്‍ വച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.

രഹസ്യാന്വേഷണ ഏജന്‍സികളും

രഹസ്യാന്വേഷണ ഏജന്‍സികളും

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ സംഘം ബെംഗളൂരുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരും. കൊച്ചിയിലെത്തിച്ച ശേഷമാകും വിശദമായ ചോദ്യം ചെയ്യല്‍. പ്രാഥമികമായ ചോദ്യം ചെയ്യല്‍ എന്‍ഐഎ ബെംഗളൂരുവില്‍ വച്ച് നടത്തുന്നുണ്ട്. കൂടാതെ രഹസ്യാന്വേഷണ ഏജന്‍സികളും ബെംഗളൂരുവിലെത്തി.

ആറ് ദിവസത്തിന് ശേഷം

ആറ് ദിവസത്തിന് ശേഷം

കേസ് പുറത്തായി ആറ് ദിവസത്തിന് ശേഷമാണ് പ്രധാന പ്രതികള്‍ അറസ്റ്റിലായത്. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വേളയില്‍ ഇവര്‍ എങ്ങനെ ബെംഗളൂരുവിലേക്ക് കടന്നുവെന്ന കാര്യത്തില്‍ ചോദ്യങ്ങള്‍ ബാക്കിയാണ്. പ്രതിപക്ഷ സംഘടനകള്‍ സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ രംഗത്തുവന്നു. അതേസമയം, ബിജെപിക്കെതിരെയാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ പ്രതികരണം.

കൃത്യമായ രേഖകളുണ്ടെങ്കില്‍

കൃത്യമായ രേഖകളുണ്ടെങ്കില്‍

കൃത്യമായ രേഖകളുണ്ടെങ്കില്‍ മാത്രമേ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടക്കാന്‍ സാധിക്കൂ. ഈ സാഹചര്യത്തിലാണ് സ്വപ്‌ന സുരേഷും ഭര്‍ത്താവും മക്കളും സന്ദീപ് നായരും ബെംഗളൂരുവിലെത്തിയത്. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

സിനിമാ രംഗത്തുള്ളവരും

സിനിമാ രംഗത്തുള്ളവരും

അതേസമയം, കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വര്‍ണം സിനിമാ രംഗത്തുള്ളവര്‍ക്ക് വരെ കൈമാറി എന്ന വിവരവും പുറത്തുവരുന്നുണ്ട്. സിനിമാ മേഖലയിലുള്ളവര്‍ക്ക് പ്രതിഫലമായി സ്വര്‍ണം നല്‍കിയെന്നാണ് സൂചനകള്‍. സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചത്.

Malappuram
English summary
Gold Smuggling Case: Malappuram Native under custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X