Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് വിമാനങ്ങളില്‍ സ്വര്‍ണവുമായി എത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. മൂന്നു പേരും ഒരു സംഘത്തിലുള്ളതാണ് എന്നാണ് സംശയിക്കുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്. മലപ്പുറം ചുങ്കത്തറ സ്വദേശി സുനീര്‍ ബാബു, പാലക്കാട് എടത്തനാട്ടുകര സ്വദേശി സല്‍മാന്‍സ കോഴിക്കോട് സ്വദേശി മാലിക് എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. രണ്ടര കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഒരു കോടിയിലധികം വിപണി മൂല്യമുള്ള സ്വര്‍ണം പിടിച്ചുവെന്ന്് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

K

കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു. യുഎഇയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലുണ്ടായിരുന്നവരാണ് അന്ന്് അറസ്റ്റിലായത്. എല്ലാവരും ഒരേ സംഘത്തിലെ കണ്ണികളാണോ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവരാണ് സ്വര്‍ണം കടത്തുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ വിമാനങ്ങളും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലും ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് വിമാനത്തിലും കഴിഞ്ഞമാസം സ്വര്‍ണം കടത്തിയിരുന്നു. വഴിക്കടവ് സ്വദേശി ജിത്തുവിനെയാണ് ആദ്യം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ തലശേരി സ്വദേശികളായ ബഷീര്‍, ഫഹദ്, നസറുദ്ദീന്‍ എന്നിവരാണ് പിന്നീട് അറസ്റ്റിലായത്. അടിവസ്ത്രത്തില്‍ ദ്രാവക രൂപത്തിലായിരുന്നു എല്ലാവരും സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഒന്നേകാല്‍ കിലോ വീതമാണ് പിടികൂടിയത്.

പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വേണ്ടിയാണ് പ്രത്യേക സര്‍വീസ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് ആരംഭിച്ചു. ഇതോടെ കള്ളക്കടത്ത് മാഫിയ സംഘങ്ങള്‍ വീണ്ടും സജീവമായി എന്നാണ് വ്യക്തമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+