മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരിൽ ഒന്നരക്കോടി രൂപയുടെ സ്വർണ മിശ്രിതം പിടികൂടി; പ്രതിയെ കോടതി റിമാൻഡ് ചെയ്തു

കരിപ്പൂരിൽ ഒന്നരക്കോടി രൂപയുടെ സ്വർണ മിശ്രിതം പിടികൂടി; പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Google Oneindia Malayalam News

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ വിമാന ജീവനക്കാരനിൽ നിന്നും സ്വർണ മിശ്രിതം പിടികൂടി. ഒന്നരക്കോടി രൂപയുടെ സ്വർണ മിശ്രിതമാണ് പിടികൂടിയത്. 3.5 കിലോ ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയിൽ നിന്നാണ്‌ ഇവ പിടിച്ചെടുത്തത്.

ഇയാളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് മിശ്രിതം പിടികൂടിയത്. ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.

വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

1

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ കെ.വി.രാജന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, കെ.കെ.പ്രവീൺ കുമാർ, എം.പ്രകാശ്, ഇൻസ്പെക്ടർമാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസൽ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാരായ എം.സന്തോഷ് കുമാർ, ഇ.വി.മോഹനൻ, വി.കെ.രാജേഷ് എന്നിവരാണ് സ്വർണം പിടി കൂടാൻ നേത്യത്വം നൽകിയത്.

കേരളത്തിൽ നടന്നത് കേരളത്തിൽ നടന്നത് "32 രാഷ്ട്രീയ കൊലപാതകങ്ങൾ"; ഞെട്ടപ്പിക്കുന്ന കണക്കുകൾ പുറത്ത്

2

അതേസമയം, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസവും സ്വർണം പിടിച്ചെടുത്തിരുന്നു. 740 - ഗ്രാം സ്വർണ മിശ്രിതം ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചിരുന്നത്.. ശനിയാഴ്ച പുലർച്ചെ ഷാർജയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ഇത് തുടർച്ചയായ മൂന്നാം ദിവസവും ആണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടുന്നത്. കാസർകോട് സ്വദേശി മെടുവിൽ വീട്ടിൽ മനാസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്നും 36.23 ലക്ഷം രൂപ മതിക്കുന്ന സ്വർണം കസ്റ്റംസ് ഓഫീസർമാർ പിടി കൂടി. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

3

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ . വികാസ്,സൂപ്രണ്ടുമാരായ വി. പി. ബേബി , എൻ. സി. പ്രശാന്ത് , ജ്യോതി ലക്ഷ്മി തുടങ്ങിയവർ വിമാനത്താവളത്തിലെ പരിശോധനയ്ക്ക് നേതൃത്വം നൽകി. അതേസമയം, വെള്ളിയാഴ്ച അബുദാബിയിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്ന് 51 ലക്ഷം രൂപ വില വരുന്ന സ്വർണവും വ്യഴാഴ്ച ഷാർജയിൽ നിന്നും വന്ന 2 യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ സ്വർണവും പിടി കൂടിയിരുന്നു.

കേരളത്തിലെ ക്രമസമാധാന നില തകർന്നു; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടിഎന് പ്രതാപൻ എംപികേരളത്തിലെ ക്രമസമാധാന നില തകർന്നു; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടിഎന് പ്രതാപൻ എംപി

അതേ സമയം, അന്താരാഷ്ട്ര വിമാനത്താവളമായ കരിപ്പൂരിൽ നിന്നും കഴിഞ്ഞമാസവും സമാനമായ സംഭവം ഉണ്ടായി. അന്ന് അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ വരുന്ന സ്വർണമാണ് പിടികൂടിയത്. 3.71 കോടി രൂപ വില വരുന്ന സ്വർണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. മൂന്ന് വിവിധ വിമാനത്തിൽ എത്തിയവരായിരുന്നു ഇവർ. ബാഗിന് ഉള്ളിലും ശരീരത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം ഉണ്ടായിരുന്നത്.

6

തൃശൂർ സ്വദേശി നിതിൻ ജോർജ്, കാസർഗോഡ് സ്വദേശി അബ്ദുൾ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. സമീപകാലത്ത് കരിപ്പൂരിൽ ഉണ്ടാവുന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണ് ഇത്. പ്രതികളെ തുടർ നടപടിക്കായി കൈമാറിയിരുന്നു.

അടിയ്ക്കടി ഇത്തരത്തിലുളള സംഭവം കണ്ണൂർ വിമാനത്താവളത്തിൽ നടന്നതായി റിപ്പോർട്ട് ഉണ്ട്.. കഴിഞ്ഞമാസം ഷാർജയിൽ നിന്നും എത്തിയ ആറളം സ്വദേശി എം ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയിരുന്നു. ഇയാളിൽ നിന്നും 51 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് ഇന്നലെ പിടിച്ചെടുത്തത്. 1040 ഗ്രാം വരെ തൂക്കം വരുന്ന സ്വർണമാണ് ഇത്. കസ്റ്റംസും ഡി ആർ ഐ യും സംയുക്തമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇയാളിൽ നിന്നും ഇത്രയധികം വില മതിക്കുന്ന സ്വർണം പിടി കൂടിയത്.

Recommended Video

cmsvideo
മലപ്പുറം; ഇന്ത്യ ഹിന്ദു രാജ്യമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ എം സ്വരാജ്

Malappuram
English summary
Gold worth Rs 1.5 crore seized in Karipur; The court remanded the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X