മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന് മുങ്ങിയ പ്രതി പിടിയില്‍, കൊല ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിനാല്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ആണ് മരിച്ചത്. പറവണ്ണ അങ്ങാടിയില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

<strong>അലന്‍സിയറിനെതിരെ വീണ്ടും ആരോപണം; കൂടുതല്‍ സ്ത്രീകളോട്... മഞ്ജുവിന്റെ പിന്തുണയുണ്ടെന്ന് ദിവ്യ</strong>അലന്‍സിയറിനെതിരെ വീണ്ടും ആരോപണം; കൂടുതല്‍ സ്ത്രീകളോട്... മഞ്ജുവിന്റെ പിന്തുണയുണ്ടെന്ന് ദിവ്യ

യാസീനെ കുത്തി വീഴ്ത്തിയ പ്രതി പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി രാത്രിതന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാല്‍ യാസീന്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇയാള്‍ നിരവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പ്രതിയാണ്. പ്രതി നാട്ടിലെ ഗുണ്ടയായി അറിയപ്പെടുന്നതിനാലും മദ്യപിച്ചതിനാലുമാണ് മുഹമ്മദ് യാസീന്‍ (40) ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതെന്നാണ് കരുതുന്നത്. ഇതിനെ തുടര്‍ന്നു ഇരുവരും തമ്മിലുള്ള വാഗ്വാദം പ്രദേശത്തുള്ളവര്‍ കാണുകയുംചെയ്തിരുന്നു.

yaseenmurder

യാസീനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകര്‍ത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. ഓട്ടോ തകര്‍ക്കുന്നതിനിടെ ഇയാള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. യാസീനെ നാട്ടുകാര്‍ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും നാല് മക്കളുമുണ്ട്. പ്രതിയെയും കോട്ടക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി പറവണ്ണ പള്ളത്ത് ആദം പോലീസ് കസ്റ്റഡിയിലാണ്. ഓട്ടോ ഡ്രൈവര്‍ ജാസിനെ കുത്തിയ ശേഷം ഓട്ടോ അടിച്ച് തകര്‍ത്ത് രക്ഷപ്പെട്ട ഇയാളെ കോട്ടയ്ക്കല്‍ വച്ചാണ് പിടിയിലായത്.

ഗുരുതര പരിക്കേറ്റ യാസീനെ ആദ്യം തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച യാസീന് ഭാര്യയും നാലുമക്കളുമുണ്ട്.

Malappuram
English summary
Goon arrested for auto drivers murder case from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X