മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ തീരുമാനം; സർക്കാർ സ്കൂളുകളിൽ 30 ശതമാനം കൂട്ടും
മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റുകൾ കൂട്ടാനാണ് മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് ശേഷം ആനുപാതികമായി വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കഴിഞ്ഞ വർഷം മലപ്പുറത്ത് പ്ലസ് വൺ വൺ സീറ്റ് വർദ്ധിപ്പിച്ചിരുന്നു. സീറ്റ് വർദ്ധിപ്പിച്ചിട്ടും സീറ്റ് ക്ഷാമം അനുഭവപ്പെട്ടതായി വിമർശനം ഉയർന്നിരുന്നു. പ്ലസ് വൺ പ്രവേശനത്തിനുശേഷം ആനുപാതികമായി വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷവും മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയർന്നിരുന്നു. 248 സ്കൂളുകളിലായി 1065 ബാച്ചുകളാണ് മലപ്പുറത്ത് ഉള്ളത്.

കഴിഞ്ഞ വർഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർഗോഡ് എന്നീ 7 ജില്ലകളിൽ സർക്കാർ ഹയർസെക്കന്ററി സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുുന്ന എയ്ഡഡ് ഹയർസെക്കന്റി സ്കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവിനും കഴിഞ്ഞ വർഷം അനുമതി നൽകിയിരിന്നു..












Click it and Unblock the Notifications