ബസ് യാത്രക്കാര്‍ക്കിനി വേഗതയും റൂട്ടും അറിയാം, സ്വകാര്യ ബസുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചു തുടങ്ങി, ഒന്ന് മുതല്‍ എല്ലാ ബസുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധം
മലപ്പുറം: സ്വകാര്യ ബസ് യാത്രക്കാരുടെ സുരക്ഷയും വേഗതാ നിയന്ത്രണവും ലക്ഷ്യമിട്ട് ജിപിഎസ് സ്ഥാപിക്കുന്നു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കി ഉത്തരവിട്ടിട്ടുണ്ടെങ്കിലും രണ്ട് മാസം മുമ്പ് തന്നെ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമിട്ടു. തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന രണ്ട് ബസുകളിലാണ് ആദ്യ ഘട്ടത്തില്‍ ജിപിഎസ് സ്ഥാപിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനമിത്ര മിഷന് ട്രസ്റ്റ് സൗജന്യമായാണ് ബസുകളില്‍ ജിപിഎസ് ഉപകരണം സ്ഥാപിച്ച് നല്‍കിയത്. യാത്രക്കാര്‍ക്ക് ബസ് റൂട്ടും വേഗതയുമെല്ലാം ബസില്‍ അറിയാം. ആര്‍ടിഒ ഓഫീസിലും വാഹന ഗതാഗത വകുപ്പ് ഓഫീസിലും ബസ് സംബന്ധിച്ച വിവരം ലഭിക്കും. 35000 രൂപയോളം ചെലവ് വരുന്നതിനാല്‍ സ്വകാര്യ ബസുകള്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കാന്‍ മടികാണിച്ചിരുന്നു.

തുടര്‍ന്നാണ് ജനമിത്ര മിഷന് ട്രസ്റ്റിന്റെ സഹായത്തോടെ സൗജന്യമായി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ബസുകളില്‍ നല്കുന്ന ചെറിയ പരസ്യങ്ങളിലൂടെയാണ് ട്രസ്റ്റ് ഇതിനുള്ള പണം കണ്ടെത്തുന്നത്. പൊതുജന താത്പര്യം മുന്‍ നിര്‍ത്തിയുള്ള പരസ്യങ്ങളും അറിയിപ്പുകളും സൗജന്യമായും ഇതേ സംവിധാനം ഉപയോഗിച്ച് നല്‍കാം. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ ബസുകളില്‍ ഉപകരണം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ്.
രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ് വഴി ബസുകളുടെ റൂട്ടും വിവരങ്ങളുമെല്ലാം അറിയാനുള്ള സംവിധാനവും ഒരുക്കും. അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വാഹനാപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് രക്ഷക സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
അപകടത്തില്‍ പെട്ടവരെ നിയമ നടപടികള്‍ക്കായി സാക്ഷിയാക്കുകയോ വിളിച്ച് വരുത്തുകയോ ചെയ്യുകയില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത് 361 പേര് ജില്ലയില്‍ വാഹനാപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത് 361 പേര്. അപകടമുണ്ടാക്കിയതില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 33 പേരാണ് ജില്ലയില്‍ അപകടത്തില്‍ മരണപ്പെട്ടത്. റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 37000 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, അമിത വേഗത എന്നിവയ്ക്കാണ് കൂടുതല്‍ കേസെടുത്തത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications